ഇന്റർനാഷ്നൽ എമ്മി അവാർഡ് വേദിയിൽ തിളങ്ങി വിജയ് സേതുപതി. 54-ാമത് എമ്മി അവാർഡ് ജേതാക്കൾക്ക് പുരസ്കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായാണ് തമിഴ് താരം വിജയ് സേതുപതി എത്തിയത്.
ഇന്റർനാഷനൽ എമ്മി അവാർഡ്സ് വേദിയിൽ പുരസ്കാരം സമ്മാനിക്കുന്ന ആദ്യത്തെ ഇന്ത്യൻ നടൻ എന്ന നേട്ടമാണ് ഇതോടെ വിജയ് സേതുപതി സ്വന്തമാക്കുന്നത്.
മുൻപ് 2016-ൽ ലോസ് ആഞ്ചലസിൽ നടന്ന പ്രൈംടൈം എമ്മി അവാർഡ്സിൽ ടോം ഹിഡിൽസ്റ്റണിനൊപ്പം നടി പ്രിയങ്ക ചോപ്ര അവാർഡ് സമ്മാനിച്ചിരുന്നു. കൂടാതെ, 2024-ൽ ഇന്റർനാഷണൽ എമ്മി അവാർഡ്സിന്റെ അവതാരകനായത് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ വീർ ദാസ് ആയിരുന്നു.
'ബത്ത' എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്. മണിരത്നം സംവിധാനം ചെയ്യുന്ന 'ഇഞ്ചി വെള്ളം' എന്ന പ്രണയ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.