Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : School Bus Accident

നി​ർ​ത്തി​യി​ട്ട സ്കൂ​ൾ ബ​സി​ന് പി​ന്നി​ൽ ട്ര​ക്ക് ഇ​ടി​ച്ച് നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു, 32 പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജി​ൽ ല​ക്നോ-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ൾ ബ​സി​ന് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ച് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. 24 വി​ദ്യാ​ർ​ഥി​ക​ളും എ​ട്ട് സ്കൂ​ൾ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 32 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​ന് താ​ത്തി​യ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൗ​ശാം​ബി​യി​ലെ ഓ​റി​യ​ന്‍റ​ൽ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന 50 അം​ഗ സം​ഘ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ശു​ചി​മു​റി​യി​ൽ പോ​കു​ന്ന​തി​നാ​യി എ​ക്സ്പ്ര​സ് വേ​യു​ടെ വ​ശ​ത്ത് ബ​സ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് പി​ന്നി​ൽ നി​ന്നെ​ത്തി​യ ട്ര​ക്ക് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പൊ​ലി​സും ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ക്സ്പ്ര​സ് വേ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റെ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ത​ക​ർ​ന്ന ബ​സി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നാ​ലു​പേ​ർ മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up