Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Air Pollution

ശ്വാസം മുട്ടുന്ന ഡൽഹി: വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ

ന്യൂഡൽഹി: രാജ്യതലസ്ഥാനം ഒരിക്കൽക്കൂടി ഒരു ഗ്യാസ് ചേമ്പറിന് സമാനമായി മാറിയിരിക്കുന്നു. ശൈത്യകാലത്തിന്‍റെ വരവോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം വീണ്ടും ഉയർന്നിരിക്കുകയാണ്.

വായുനിലവാര സൂചിക (എക്യുഐ) പല പ്രദേശങ്ങളിലും 400-ന് മുകളിൽ വരെ എത്തിയിരുന്നു. അതായത് ഗുരുതരമായ വിഭാഗത്തിലാണ് ഇത്. ശ്വസിക്കാൻ ശുദ്ധവായു കിട്ടാതെ നട്ടം തിരിയുന്ന ഡൽഹി ജനത, ആരോഗ്യ മേഖലയ്ക്ക് മുന്നിൽ കനത്ത ചോദ്യചിഹ്നമായി മാറുകയാണ്.

മലിനീകരണത്തിന്‍റെ കാരണങ്ങൾ

പഞ്ചാബിലും ഹരിയാനയിലും പാടങ്ങളിൽ വൈക്കോൽ കത്തിന്നത് മൂലം ഡൽഹിയിൽ മലിനീകരണ തോതത് ഉയരാൻ കാരണമാകുന്നു. ശൈത്യകാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും കാറ്റിന്‍റെ വേഗത കുറയുന്നതും മലിനീകരണ കണങ്ങളെ അന്തരീക്ഷത്തിൽ തളച്ചിടാൻ കാരണമാകുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്കും പൊടിയും വായുവിന്‍റെ ഗുണനിലവാരം കൂടുതൽ വഷളാക്കുന്നു. നിർമാണ മേഖലയും വായു മലിനീകരണത്തിന് കാരണമാകുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതും അന്തരീക്ഷ മലിനീകരണം കുതിച്ചുയരാൻ കാരണമായി.

ശ്വാസകോശം തളരുന്ന ആരോഗ്യാവസ്ഥ

രൂക്ഷമായ മലിനീകരണം ഡൽഹിയിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെയാണ് സാരമായി ബാധിക്കുന്നത്. ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി (ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസതടസം) എത്തുന്നവരുടെ എണ്ണം ദിവസേന വർധിച്ചുകൊണ്ടിരിക്കുന്നു.

കണ്ണുകൾ നീറുക, തൊണ്ടവേദന, നിരന്തരമായ ചുമ എന്നിവ സാധാരണക്കാർ പതിവ് പരാതികളായി ഉന്നയിക്കുന്നു.

വിദഗ്ധരുടെ മുന്നറിയിപ്പുകൾ

ഈ സാഹചര്യം തുടർന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളും പ്രായമായവരും പ്രഭാത സവാരികൾ ഒഴിവാക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാവു എന്നുമാണ് വിദഗ്ധരുടെ നിർദേശം.

വിഷപ്പുക നിറഞ്ഞ അന്തരീക്ഷത്തിൽ മുഴുവൻ ആളുകളും എൻ 95 മാസ്ക് ഉപയോഗിക്കണമെന്നും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നഗരത്തിൽ നിന്ന് മാറിനിൽക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്.

National

ദീ​പാ​വ​ലി​ക്ക് തൊ​ട്ടു​മു​മ്പ് ഡ​ൽ​ഹി​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ഡ​ൽ​ഹി​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ന​ഗ​ര​ത്തി​ലെ ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക 364 ആ​യി രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ത് വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ​ത് 389 ആ​യി​രു​ന്നു. നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലെ ചി​ല പ്ര​ധാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​യു​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് താ​ഴ്ന്നി​ട്ടു​ണ്ട്. ഐ​ഐ​ടി ഡ​ൽ​ഹി​യി​ൽ എ​ക്യു​ഐ 443-ഉം ​പ​ഞ്ചാ​ബി ബാ​ഗി​ൽ 433-ഉം ​ന​രേ​ല​യി​ൽ 409-ഉം ​രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​യ്ക്ക് പു​റ​മെ ക​ന്‍റോ​ൺ​മെ​ന്‍റി​ൽ 315-ഉം, ​ധൗ​ള കു​വാ​നി​ൽ 318-ഉം, ​ആ​ന​ന്ദ് വി​ഹാ​റി​ൽ 272-ഉം ​ആ​ണ് എ​ക്യു​ഐ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ലി​നീ​ക​ര​ണം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന​ത് ത​ട​യാ​ൻ ദീ​പാ​വ​ലി​ക്ക് ര​ണ്ടു​ദി​വ​സം മു​മ്പ് ത​ന്നെ ഡ​ൽ​ഹി-​എ​ൻ​സി​ആ​റി​ൽ ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ൺ​സ് ആ​ക്ഷ​ൻ പ്ലാ​നി​ന്‍റെ മൂ​ന്നാം ഘ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​ക്കും ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള എ​ൻ​സി​ആ​ർ ജി​ല്ല​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

പ​ഴ​യ ലൈ​റ്റ്, മീ​ഡി​യം ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളും ഡ​ൽ​ഹി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഡീ​സ​ൽ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു. പൊ​ടി ഉ​ണ്ടാ​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​ളി​ക്ക​ൽ, റോ​ഡ് നി​ർ​മാ​ണം, ഖ​ന​നം എ​ന്നി​വ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ട്രോ സ​ർ​വീ​സു​ക​ളും അ​ധി​ക ബ​സു​ക​ളു​ടെ സ​ർ​വീ​സും വ​ർ​ധി​പ്പി​ച്ചു. 

അ​ഞ്ചാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഹൈ​ബ്രി​ഡ് പ​ഠ​ന​രീ​തി ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up