കോല്‍ക്കത്ത: താൻ ബിജെപിയിലെത്താൻ കാരണം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. പ്രണബ് മുഖര്‍ജി തന്നോട് തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്ക്കാന് ഉപദേശിച്ചിരുന്നുവെന്ന് അധികാരി പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും അധികാരി വ്യക്തമാക്കി. മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരി 2020ലാണ് ടിഎംസി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രണബ് മുഖര്‍ജി മരിച്ച് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ നീക്കം.
കോല്‍ക്കത്തയില്‍ നടന്ന ദി ഇക്കണോമിക് ടൈംസ് ബംഗാള്‍ അസെന്റ്സ് സമ്മിറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞത്. മുഖര്‍ജിയായിരുന്നു തന്റെ 'യഥാര്‍ത്ഥ ഉപദേഷ്ടാവ്' എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രണബ് ജി എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ചെയ്യേണ്ടത് എന്തെന്ന് ചിന്തിക്കൂ. നിങ്ങള്‍ക്കൊരു തൊഴിലാളിയായി തുടരണമെങ്കില്‍ ഇവിടെ നില്ക്കാം. സ്വന്തമായി മുന്നോട്ട് പോകണമെങ്കില്‍ മോദിജിക്കൊപ്പം നില്ക്കൂ'- എന്നാല്‍ പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞതെന്നും സുവേന്ദു അധികാരി വിശദീകരിച്ചു.