ലക്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-സമാജ്വാദി പാർട്ടി സീറ്റ് വിഭജനത്തിൽ പ്രതിസന്ധിയൊഴിയുന്നില്ല. യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 24 സീറ്റുകൾ നൽകാമെന്നാണ് സമാജ്വാദി പാർട്ടി അറിയിച്ചത്.
കോൺഗ്രസ് 181 സീറ്റുകൾ ആവശ്യപ്പെട്ടിടത്താണ് സമാജ്വാദി പാർട്ടി 24 സീറ്റുകൾ മാത്രം നൽകാൻ തയാറായത്. 2022 ലെ തെരഞ്ഞെടുപ്പില്‍ 20,000 ലധികം വോട്ട് നേടിയ മണ്ഡലങ്ങള്‍ മാത്രം നല്കിയാല് മതിയെന്നാണ് എസ്പിയിൽ ധാരണയായത്.
സിറ്റിംഗ് സീറ്റുകൾ ഒരു കാരണവശാലും വിട്ടു നല്‍കില്ലെന്നതാണ് സമാജ്വാദി പാര്‍ട്ടിയുടെ തീരുമാനം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടക്കാത്തത് സമാജ്വാദി പാര്‍ട്ടി താത്പര്യം പ്രകടിപ്പിക്കാത്തത് കാരണമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധിക്കാണ് സമാജ്വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾക്കുള്ള ചുമതല. ഇന്ത്യാ സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ശക്തമായ ബദല്‍ മുന്നോട്ടുവയ്ക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് 181 സീറ്റുകള്‍ ആവശ്യപ്പെട്ടതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിജയസാധ്യതയുള്ള സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നല്കുന്ന മറുപടി.