Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : controversy

  പ​ഠ​ന​സ​മ​യ​ത്ത് വി​വാ​ഹം ക​ഴി​ക്ക​രു​ത്; വി​വാ​ദ​മാ​യ​തോ​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ആ​സാം മെ​ഡി​ക്ക​ൽ കോ​ള​ജ് 

ദി​ബ്രു​ഗ​ഡ്: മെ​ഡി​ക്ക​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി​ജി) കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ പ​ഠ​ന​സ​മ​യ​ത്തു വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന വി​വാ​ദ മാ​ർ​ഗ​രേ​ഖ പി​ൻ​വ​ലി​ച്ച് ആ​സാം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ (എ​എം​സി​എ​ച്ച്). പ​ഠ​ന​കാ​ല​ത്ത് വി​വാ​ഹം അ​ട​ക്ക​മു​ള്ള വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അധികൃതർ ബു​ധ​നാ​ഴ്ച​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ഈ ​നി​ർ​ദേ​ശ​ത്തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും രാ​ജ്യ​ത്തെ വി​വി​ധ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

പി​ജി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​സ​വാ​വ​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണു ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മി​ഷ​ന്‍റെ (എ​ൻ​എം​സി) ച​ട്ട​ങ്ങ​ളി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. ഇ​തി​നു ക​ട​ക​വി​രു​ദ്ധ​മാ​ണ് ആ​സാ​മി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​ദേ​ശ​മെ​ന്നാ​രോ​പി​ച്ച് നേ​ര​ത്തേ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up