Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Cricket

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഭാഗ്യം കൊണ്ടുവന്നുവെന്ന് സൂര്യകുമാർ യാദവ്

 

ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ബാറ്റിംഗിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗ്യം കൂടിയുണ്ടെന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി തുടർച്ചയായ അർധ സെഞ്ചുറികൾ നേടി തിളങ്ങിയതിന് പിന്നാലെയാണ് താരം മനസുതുറന്നത്.

നവംബർ ആറിന് ഭാര്യക്കും കുഞ്ഞിനുമൊപ്പം സൂര്യകുമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ആ കൂടിക്കാഴ്ച തനിക്ക് വലിയ ഭാഗ്യം കൊണ്ടുവന്നെന്ന് തോന്നുന്നു, താൻ വീണ്ടും ഫോമിലേക്കെത്തി. പ്രധാനമന്ത്രിക്കൊപ്പം അഞ്ചോ പത്തോ മിനിറ്റ് ലഭിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അദ്ദേഹം ഞങ്ങളോടൊപ്പം 45 മിനിറ്റോളം ചെലവഴിച്ചു. അത് വളരെ മനോഹരമായ നിമിഷമായിരുന്നു. സമ്മർദങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു, അതിനെല്ലാം അദ്ദേഹം മറുപടി നൽകിയെന്നും സൂര്യകുമാർ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ 21 പന്തിൽ 60 റൺസും ഗുജറാത്തിനെതിരെ 29 പന്തിൽ 82 റൺസും സൂര്യകുമാർ നേടി. ഗോവയ്‌ക്കെതിരെ 12 പന്തിൽ 25 റൺസും അടിച്ചെടുത്തു.

മാർച്ചിൽ നടന്ന ട്വന്‍റി 20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസിയിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. എന്നാൽ പിന്നീട് ബാറ്റിംഗിലെ മോശം പ്രകടനത്തെത്തുടർന്ന് താരത്തിന് ടീമിൽ ഇടം നഷ്ടമായിരുന്നു.

Latest News

Corehub Up