Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Death

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​; ജ​യ്പൂ​രി​ൽ നൂ​ഡി​ൽ​സ് ക​ഴി​ച്ച ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ നൂ​ഡി​ൽ​സ് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ഏ​ഴു​വ​യ​സു​കാ​രി മ​രി​ച്ചു. പീ​ഹു കു​മാ​വ​ത് (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യെ അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 19നാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പീ​ഹു​വും സ​ഹോ​ദ​രി ദി​വ്യാ​ൻ​ഷി​യും ചേ​ർ​ന്ന് നൂ​ഡി​ൽ​സ് ഉ​ണ്ടാ​ക്കി ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ഉ​റ​ങ്ങി​പ്പോ​യി. വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ അ​മ്മ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദി​വ്യാ​ൻ​ഷി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തോ​ടെ ഉ​ണ​ർ​ന്നെ​ങ്കി​ലും പീ​ഹു അ​ബോ​ധാ​വ​സ്ഥ​യി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പീ​ഹു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​കി​ത്സ​യ്ക്ക് ശേ​ഷം ദി​വ്യാ​ൻ​ഷി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി വി​ട്ടു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ത്ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ക​ർ​ധ​നി പൊലിസ്, കു​ട്ടി​ക​ൾ ക​ഴി​ച്ച നൂ​ഡി​ൽ​സി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ഗോ​വി​ന്ദ് അ​സു​ഖ​ബാ​ധി​ത​നാ​യി ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി

 

National

സെ​ലി​ബ്രി​റ്റി ഷെ​ഫ് ദാ​മു അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് പ​ദ്മ​ശ്രീ ജേ​താ​വ്

ചെ​ന്നൈ: ടെ​ലി​വി​ഷ​ൻ പാ​ച​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷെ​ഫ് ദാ​മോ​ദ​ര​ൻ കോ​ത​ണ്ഡ​രാ​മ​ൻ (72) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഒ​രു​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്ത​തി​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ പാ​ച​ക​വി​ദ​ഗ്ധ​ൻ കൂ​ടി​യാ​യി​രു​ന്നു ഷെ​ഫ് ദാ​മു.

617 വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്താ​ണ് അ​ദ്ദേ​ഹം റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച​ത്. 2025ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. വി​ജ​യ് ടി​വി​യി​ലെ ജ​ന​പ്രി​യ പാ​ച​ക റി​യാ​ലി​റ്റി ഷോ​യാ​യ കു​ക്ക് വി​ത്ത് കോ​മാ​ളി​യി​ലെ വി​ധി​ക​ർ​ത്താ​വാ​യും അ​ദ്ദേ​ഹം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ത​മി​ഴ്നാ​ടി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​വ​യ്ക്ക് ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

നി​ര​വ​ധി പാ​ച​ക​പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​നൊ​പ്പം 1977ലാ​ണ് ഷെ​ഫ് ദാ​മു ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഭാ​ര്യ: ഉ​ഷ ദാ​മു, മ​ക​ൾ: അ​ക്ഷ​യ.

Latest News

Corehub Up