Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fire

പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ൽ വൈ​രാ​ഗ്യം; മു​ൻ കാ​മു​കി​യു​ടെ ഫ്ലാ​റ്റി​ന് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ൽ

മും​ബൈ: ഏ​ഴു വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ കാ​മു​കി​യു​ടെ ഫ്ലാ​റ്റി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ദീ​പേ​ഷ് റ​സ്തോ​ഗി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡോം​ബി​വ്ലി​യി​ലെ പ്ര​ധാ​ന റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ യു​വ​തി​യും മാ​താ​പി​താ​ക്ക​ളും താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ൽ ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ യു​വ​തി തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം യു​വ​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി, വ്യാ​ഴാ​ഴ്ച ഫ്ലാ​റ്റി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യെ​ങ്കി​ലും സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ യു​വ​തി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടാ​നാ​യി.

കു​ടും​ബ​ത്തെ ഒ​ന്നാ​കെ അ​പാ​യ​പ്പെ​ടു​ത്താ​ൻ പ്ര​തി​ക്ക് ഉ​ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up