Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gyanesh Kumar

ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ നയം വ്യക്തമാക്കി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് കെ.സി. വ്യക്തമാക്കി.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്‌പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയൊരു ഇടവേള പ്രതിഷേധ പരിപാടികളിൽ ഉണ്ടായത്.

നവംബർ ഒന്നിന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. ഈ സമരം വഴിയിൽ ഉപേക്ഷിക്കില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

National

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാജി: സി​പി​ഐ മനുഷ്യച്ചങ്ങല തീർത്തു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സി​​​​പി​​​​ഐ മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല തീ​​​​ർ​​​​ത്തു. സി​​​​പി​​​​ഐ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​ജോ​​​​യ് ഭ​​​​വ​​​​ൻ മു​​​​ത​​​​ൽ ഐ​​​​ടി​​​​ഒ വ​​​​രെ​​​​യാ​​​​യി​​​രു​​​ന്നു മ​​​​നു​​​​ഷ്യ​​​​ച്ച​​​​ങ്ങ​​​​ല തീ​​​​ർ​​​​ത്ത​​​​ത്.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നു ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റാ​​​​യി അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​രു​​​​ന്ന​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു​ സം​​​സാ​​​രി​​​ക്ക​​​വേ സി​​​​പി​​​​ഐ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡി. ​​​​രാ​​​​ജ പ​​​​റ​​​​ഞ്ഞു.

National

ഗ്യാ​നേ​ഷി​നെ​തി​രേ​യു​ള്ള മോ​ക്ക് ഇം​പീ​ച്ച്മെന്‍റി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നു കോ​ൺ​ഗ്ര​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ‘മോ​​​​ക്ക് ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​ന് ’ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി എ​​​ഐ​​​സി​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​രോ​​​പി​​​ച്ചു.

ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ബ​​​​ഹു​​​​ജ​​​​ന പ്ര​​​​ക്ഷോ​​​​ഭ റാ​​​​ലി​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി വെ​​​ള്ളി​​​യാ​​​ഴ്ച ​ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ലെ 21 പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ചേ​​​​ർ​​​​ന്ന് പൊ​​​​തു ഇം​​​​പീ​​​​ച്ച്‌​​​​മെ​​​ന്‍റ് ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി ഹോ​​​​ട്ട​​​​ൽ അ​​​​ശോ​​​​ക്, രാം​​​​ലീ​​​​ല മൈ​​​​താ​​​​നം എ​​​​ന്നീ ര​​​​ണ്ടു വേ​​​​ദി​​​​ക​​​​ളി​​​​ൽ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യെ​​​​ങ്കി​​​​ലും ര​​​​ണ്ടി​​​​ലും പൊ​​​​ലി​​​​സ് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ന്നാ​​​​ണ് കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ത​​​​ള്ളി പൊ​​​​ലി​​​​സ് രം​​​​ഗ​​​​ത്തെ​​​​ത്തി. 30ന് ​​​​രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക്ക് അ​​​​നു​​​​മ​​​​തി ത​​​​ട​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് പൊ​​​​ലി​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​ഴി​​​ഞ്ഞ 25 മു​​​​ത​​​​ൽ ന​​​​വം​​​​ബ​​​​ർ മൂ​​​ന്നു വ​​​​രെ രാം​​​​ലീ​​​​ല മൈ​​​​താ​​​​നം പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നാ​​​​യി ബു​​​​ക്ക് ചെ​​​​യ്യാ​​​​ൻ ന​​​​ൽ​​​​കി​​​​യ അ​​​​നു​​​​മ​​​​തി ഇ​​​​പ്പോ​​​​ഴും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ശോ​​​​ക് ഹോ​​​​ട്ട​​​​ലി​​​​ൽ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഹോ​​​​ട്ട​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​മെ​​​​ന്നും പൊ​​​​ലി​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up