പാരദ്വീപ്: ഒഡീഷ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് 27 ജീവനക്കാരെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. പ്രൊപ്പല്ലർ തകരാറിനെത്തുടർന്ന് കപ്പലിൽ വെള്ളം കയറിയാണ് അപകടം സംഭവിച്ചത്.
തീരസംരക്ഷണ സേനയും പാരദ്വീപ് പോർട്ട് അഥോററ്റിയും ചേർന്നാണ് കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയത്. എം.വി. വിശ്വ ഉദയ് എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
പാരദീപ് തുറമുഖത്തുനിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ബംഗാളിലെ ഹൽദിയ തുറമുഖത്തുനിന്ന് കപ്പൽ മൊസാംബിക്കിലേക്ക് പോവുകയായിരുന്നു.
കപ്പലിൽനിന്നുള്ള അടിയന്തര സന്ദേശത്തെത്തുടർന്ന് തീരസംരക്ഷണ സേനയും പാരാദ്വീപ് പോർട്ട് അതോർറ്റിയും സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെ ജീവനക്കാരെ കരയിലെത്തിച്ചു.