ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ 22 ഇന്ത്യക്കാര്‍ക്ക് ജീവന് നഷ്ടമായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതില്‍ 14 പേര് നാവികരാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്കയുണ്ടെന്നും ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ അറിയിച്ചു.
സൗദിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്. മേഖലയില്‍ കടുത്ത ശത്രുത തുടരുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ സുരക്ഷയ്ക്കായി ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും രൺദീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.