കോൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കി മാറ്റാനുള്ള നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച പ്രമേയം ഡിസംബർ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്.
ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് ഇതിനായുള്ള പ്രമേയം അവതരിപ്പിക്കുക. ഡിസംബർ ഒമ്പതിന് പ്രമേയം നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രമേയം പാസായാൽ തുടർനടപടികൾക്കായി കേന്ദ്രസർക്കാരിന് കൈമാറും.
കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ മാത്രമേ പേരുമാറ്റ നടപടികൾ പൂർത്തിയാകൂ. ഡിസംബർ നാല് മുതൽ 14 വരെയാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ ശീതകാല സമ്മേളനം. 1999ല്‍ ഇടതുമുന്നണി സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ പേര് പശ്ചിം ബംഗ എന്നാക്കി മാറ്റാനുള്ള നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്.