ജഷ്പുർ (ഛത്തീസ്ഗഡ്) : ഛത്തീസ്ഗഡിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ ജഷ്പുരിലെ ഗ്രാമത്തിൽ ക്രൈസ്തവ പുരോഹിതർക്കും പാസ്റ്റർമാർക്കും പ്രവേശനം നിരോധിച്ച് ഗ്രാമസഭയുടെ പ്രമേയം.
ജഷ്പുരിലെ ജബ്ല ഗ്രാമസഭയുടേതാണു വിവാദ തീരുമാനം. ഇതിനു പുറമേ പുരോഹിതരും പാസ്റ്റർമാരും കന്യാസ്ത്രീകളും നടത്തുന്ന മതപരിവർത്തനശ്രമങ്ങൾ നിരോധിച്ചുവെന്ന ബോർഡും ഗ്രാമത്തിൽ സ്ഥാപിച്ചു. ബിജെപി എംഎൽഎ റൈമുനി ഭഗതിന്റെ നേതൃത്വത്തിലായിരുന്നു ബോർഡ് സ്ഥാപിച്ചത്.
തീരുമാനം ഏകകണ്ഠമായി പാസാക്കുകയായിരുന്നുവെന്ന് ഗ്രാമത്തലവൻ റൈനു ഭഗത് അറിയിച്ചു.