കോയമ്പത്തൂർ: കോയമ്പത്തൂർ ലാറ്റിൻ രൂപതാ ബിഷപ് ഡോ. തോമസ് അക്വിനാസ് ലെപോൻസ് (73) ഔദ്യോഗിക അജപാലന ശുശ്രൂഷയിൽനിന്നു വിരമിച്ചു. രാജിക്കത്ത് 24ന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായി സിസിബിഐ അറിയിച്ചു.
കോട്ടാർ രൂപതയിലെ കന്യാകുമാരി പിള്ളത്തോപ്പിൽ 1953 മാർച്ച് ആറിനാണ് ജനിച്ചത്. 1980 മേയ് 22ന് സ്വന്തം ഇടവകയായ പിള്ളത്തോപ്പ് സെന്റ് സൂസയ്യപ്പ ദേവാലയത്തിൽവച്ച് വൈദികപട്ടം സ്വീകരിച്ചു.
2002 ജൂലൈ 10നാണ് കോയമ്പത്തൂർ മെത്രാനായി നിയമിതനായത്. കോയമ്പത്തൂർ രൂപത സൊസൈറ്റി ഗവേണിംഗ് ബോഡി പ്രസിഡന്റ്, കോയമ്പത്തൂർ മൾട്ടിപർപ്പസ് റിലീജിയസ് സർവീസ് സൊസൈറ്റി പ്രസിഡന്റ്, തമിഴ്നാട് ബിഷപ് കൗൺസിൽ അടിസ്ഥാന ക്രൈസ്തവസമൂഹം കമ്മിഷൻ ചെയർമാൻ എന്നീ നിലകളിലും സേവനം ചെയ്തു.