Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : FSSAI takes action

കു​പ്പി​വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ: ബി​സ്‌​ലേ​രി​ക്കെ​തി​രെ വീ​ണ്ടും ന​ട​പ​ടി​യു​മാ​യി എ​ഫ്എ​സ്എ​സ്എ​ഐ

കോൽക്കത്ത: പ്ര​മു​ഖ കു​പ്പി​വെ​ള്ള നി​ർ​മാതാ​ക്ക​ളാ​യ ബി​സ്‌​ലേ​രി​ക്കെ​തി​രെ വീ​ണ്ടും നി​യ​മ​ന​ട​പ​ടി​യു​മാ​യി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ) പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ലാ​ന്‍റിൽ നി​ന്നും ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 2027 ജ​നു​വ​രി 19 വ​രെ ഉ​പ​യോ​ഗ കാ​ലാ​വ​ധി​യു​ള്ള 'PB 201' എ​ന്ന ബാ​ച്ച് ന​മ്പ​റി​ലു​ള്ള കു​പ്പി​വെ​ള്ള​ത്തി​ലാ​ണ് മ​ലി​നീ​ക​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഒ​രാ​ഴ്ച​യ്ക്കി​ടെ ബി​സ്‌​ലേ​രി​ക്കെ​തി​രെ എ​ഫ്എ​സ്എ​സ്എ​ഐ സ്വീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ നി​യ​മ​ന​ട​പ​ടി​യാ​ണി​ത്.

2026 ജൂ​ലൈ 20-ന് ​പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​ൽ​പാ​യ്ഗു​രി ജി​ല്ല​യി​ലു​ള്ള തേ​ലി​പാ​റ ഗ്രാ​മ​ത്തി​ലെ ബി​സ്‌​ലേ​രി പ്ലാ​ന്‍റിൽ നി​ന്നാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. പ്രാ​ഥ​മി​ക ലാ​ബി​ലും തു​ട​ർ​ന്ന് റ​ഫ​റ​ൽ ലാ​ബി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2026 ഓ​ഗ​സ്റ്റ് 12-ന് ​ഈ ബാ​ച്ചി​ന്‍റെ വി​ൽ​പ്പ​ന എ​ഫ്എ​സ്എ​സ്എ​ഐ നി​രോ​ധി​ക്കു​ക​യും ബി​സ്‌​ലേ​രി ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

നേ​ര​ത്തെ ന​വം​ബ​ർ 22-നും ​ബി​സ്‌​ലേ​രി​ക്കെ​തി​രെ സ​മാ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നു. 2025 സെ​പ്റ്റം​ബ​റി​ൽ ഗോ​വ​യി​ലെ പ്ലാ​ന്‍റിൽ ഉ​ൽ​പ്പാ​ദി​പ്പി​ച്ച ഒ​രു ബാ​ച്ച് വെ​ള്ള​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ അ​ള​വി​ൽ ബ്രോ​മേ​റ്റും പോ​ളി​ന്യൂ​ക്ലി​യ​ർ ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളും (PAHs) ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്നു​മാ​ണ് ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

തു​ട​ർ​ച്ച​യാ​യ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള കു​പ്പി​വെ​ള്ള നി​ർ​മ്മാ​ണ യൂ​ണി​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ എ​ഫ്എ​സ്എ​സ്എ​ഐ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​ന​ല്ല, മ​റി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ സി​ഇ​ഒ ര​ജി​ത് പു​ൻ​ഹാ​നി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up