Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Constituency Delimitation

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി എ​ൻ​ഡി​എ ഇ​ത​ര ക​ക്ഷി​ക​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന പു​​​​തി​​​​യ ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ മൂ​​​​ന്നി​​​​ൽ ര​​​​ണ്ട് ഭൂ​​​​രി​​​​പ​​​​ക്ഷം വേ​​​​ണ​​​​മെ​​​​ന്നി​​​​രി​​​​ക്കേ, ബി​​​​ല്ലി​​​​നോ​​​​ടു​​​​ള്ള നി​​​​ല​​​​പാ​​​​ട് മ​​​​യ​​​​പ്പെ​​​​ടു​​​​ത്തി എ​​​​ൻ​​​​ഡി​​​എ ഇ​​​​ത​​​​ര ക​​​​ക്ഷി​​​​ക​​​​ൾ.

എ​​​​ൻ​​​​ഡി​​​എ​​​​യ്ക്കും പ്ര​​​​തി​​​​പ​​​​ക്ഷ​​​സ​​​​ഖ്യ​​​​ത്തി​​​​നും പു​​​​റ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഡി​​​എം​​​കെ, വൈ​​​എ​​​​സ്​​​​ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ്, ബി​​​ജെ​​​ഡി എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക പാ​​​​ർ​​​​ല​​​​മെ​​​ന്‍റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ല്ലി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​നു​​​​ള്ളി​​​​ലു​​​​ള്ള ചി​​​​ല ക​​​​ക്ഷി​​​​ക​​​​ളും മു​​​​ൻ ​നി​​​​ല​​​​പാ​​​​ടി​​​​ൽ​​​നി​​​​ന്ന് അ​​​​യ​​​​വ് ​വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

സ്പീ​​​​ക്ക​​​​റെ മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ൽ നി​​​​ല​​​​വി​​​​ൽ 321 ലോ​​​​ക്‌​​​​സ​​​​ഭാം​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള എ​​​​ൻ​​​ഡി​​​എ​​​​യ്ക്ക് ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ 39 പേ​​​​രു​​​​ടെ കൂ​​​​ടി പി​​​​ന്തു​​​​ണ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മു​​​​ന്ന​​​​ണി​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ലോ​​​​ക്‌​​​​സ​​​​ഭ അം​​​​ഗ​​​​സം​​​​ഖ്യ 50 ശ​​​​ത​​​​മാ​​​​നം ഏ​​​​കീ​​​​കൃ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും നി​​​​ല​​​​വി​​​​ലെ സീ​​​​റ്റ് വി​​​​ഹി​​​​ത അ​​​​നു​​​​പാ​​​​തം 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​കൂ​​​​ടി തു​​​​ട​​​​രാ​​​​നും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ 22 എം​​​പി​​​​മാ​​​​രു​​​​ള്ള ഡി​​​എം​​​കെ ബി​​​​ല്ലി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.

സീ​​​​റ്റ് വ​​​​ർ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​തി​​​​നി​​​​ധ്യം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് നേ​​​​ര​​​​ത്തേ ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വൈ​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സും പു​​​​തി​​​​യ ഫോ​​​​ർ​​​​മു​​​​ല​​​​യു​​​​ള്ള ബി​​​​ല്ലി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ളെ ഉ​​​​ദ്ധ​​​​രി​​​​ച്ച് ദേ​​​​ശീ​​​​യ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ൽ ഒ​​​​ഡീ​​​​ഷ​​​​യ്ക്കു നി​​​​ല​​​​വി​​​​ലു​​​​ള്ള പ്രാ​​​​തി​​​​നി​​​​ധ്യ അ​​​​നു​​​​പാ​​​​തം സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ പു​​​​തി​​​​യ ബി​​​​ല്ലി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് ബി​​​​ജു ജ​​​​ന​​​​താ​​​​ദ​​​​ൾ (ബി​​​ജെ​​​ഡി) എം​​​പി സ​​​​ൻ​​​​തൃ​​​​പ്ത് മി​​​​ശ്ര​​​​യും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ങ്കി​​​​ലും എ​​​​ൻ​​​സി​​​പി (ശ​​​​ര​​​​ദ് പ​​​​വാ​​​​ർ വി​​​​ഭാ​​​​ഗം), ജെ​​​എം​​​എം എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ബി​​​​ല്ലി​​​​നോ​​​​ട് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ബി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം അ​​​​റി​​​​യി​​​​ക്കൂ​​​വെ​​​ന്ന് എ​​​​ൻ​​​സി​​​പി (എ​​​​സ്​​​​പി) എം​​​​പി സു​​​​പ്രി​​​​യ സു​​​​ലെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പാ​​​​ർ​​​​ട്ടി ബി​​​​ല്ലി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ ശ​​​​ര​​​​ദ് പ​​​​വാ​​​​റു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​ശേ​​​​ഷം നേ​​​​താ​​​​വ് ജി​​​​തേ​​​​ന്ദ്ര അ​​​​വ്ഹാ​​​​ദ് അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലു​​​​ള്ള രീ​​​​തി​​​​യി​​​​ൽ​​​​ത്ത​​​​ന്നെ വ​​​​നി​​​​താ​​​സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും കേ​​​​ന്ദ്രം സ്വ​​​​ന്തം അ​​​​ജ​​​ൻ​​​ഡ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ ജെ​​​എം​​​എം എം​​​പി വി​​​​ജ​​​​യ് ഹാ​​​​ൻ​​​​സ്ദ​​​​ക്, ബി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​ന്‍റി​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​ശേ​​​​ഷം അ​​​​ന്തി​​​​മ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​ർ​​​​ദി​​​​ഷ്‌​​​ട മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ൽ ബി​​​ജെ​​​പി​​​​യു​​​​ടെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​യാ​​​​ണെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി ഇ​​​​തി​​​​നെ​​​​തി​​​​രേ വോ​​​​ട്ട് ചെ​​​​യ്യു​​​​മെ​​​​ന്നും ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ലെ ശി​​​​വ​​​​സേ​​​​ന (ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗം) മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് സ​​​​ഞ്ജ​​​​യ് റൗ​​​​ത്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up