Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : DeepamControversy

തി​രു​പ്പ​ര​ൻ​കു​ന്ദ്രം ദീ​പ​സ്തം​ഭ​ത്തി​ൽ ദീ​പം തെ​ളി​യി​ക്ക​ണം; വി​ജ​യ് സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന താ​ക്കീ​ത്

ന്യൂ​ഡ​ൽ​ഹി: തി​രു​പ്പ​ര​ൻ​കു​ന്ദ്രം ദീ​പ​ത്തൂ​ണി​ൽ ദീ​പം തെ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. ശ​നി​യാ​ഴ്ച ദീ​പ​ത്തൂ​ണി​ൽ ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച കോ​ട​തി പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ ചു​മ​ത​ല സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ദീ​പം തെ​ളി​യി​ക്കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​ത് ഗു​രു​ത​ര​വു​മാ​യ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും  സു​പ്രീം​കോ​ട​തി വി​ല​യി​രു​ത്തി. 

ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യ യ​ജ​മാ​ന​ന്മാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി ഉ​ത്ത​ര​വു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ത് ഭ​ര​ണ​ഘ​ട​നാ അ​രാ​ജ​ക​ത്വ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്നും നി​രീ​ക്ഷി​ച്ച കോ​ട​തി ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

മ​ല​മു​ക​ളി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും ദീ​പം തെ​ളി​യി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ​മീ​പ​ത്തെ ദ​ർ​ഗ​യ്ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മ​ധു​ര ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി, ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. 

ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ എ​ല്ലാ ച​ർ​ച്ച​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ക​ടു​ത്ത ന​ട​പ​ടി​യു​ടെ ക്ഷേ​ത്ര​ത്തി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി സ​സ്പെ​ൻ​ഡ് ചെ​യ്ത സു​പ്രീം​കോ​ട​തി ക്ഷേ​ത്ര​ത്തി​ൽ റി​സീ​വ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ​സ് വൈ​ദ്യ​നാ​ഥ​ൻ, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി പാ​ർ​ത്ഥി​പ​ൻ എ​ന്നി​വ​രെ​യാ​ണ് റി​സീ​വ​ർ​മാ​രാ​യി നി​യ​മി​ച്ച​ത്.

Latest News

Corehub Up