Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Expel

ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി മു​​​​​​സ്‌​​​​​​ലിംകളെ പു​​​​​​റ​​​​​​ത്താ​​​​​​ക്ക​​​​​​ണം, ഹി​​​​​​ന്ദു​​​​​​ക്ക​​​​​​ളെ സം​​ര​​ക്ഷി​​ക്ക​​ണം; സു​വേ​ന്ദു അ​ധി​കാ​രി പോലീസിനോട്

കോ​ല്‍​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​ർ ജി​ല്ല​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​ക​യ​റി​യ എല്ലാ മു​സ്‌​ലിം​മിനെയും ക​ണ്ടെ​ത്തി തി​രി​ച്ച​യ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി പൊ​ലി​സി​നു നി​ർ​ദേ​ശം ന​ൽ​കി.

ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള ഹി​ന്ദു​ക്ക​ളെ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും സം​ര​ക്ഷ​ണ​ത്തി​ന് അ​വ​ർ അ​ർ​ഹ​രാ​ണെ​ന്നും ഒ​രു പൊ​തു​പ​രി​ടി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​യ​ൽ​രാ​ജ്യ​ത്തു​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ മു​സ്‌​ലിം​ക​ൾ​ക്ക് പ​ശ്ചി​മ​ബം​ഗാ​ളി​ൽ സ്ഥാ​ന​മി​ല്ല. ഇ​ന്ത്യ​യി​ലേ​ക്ക് അ​വ​ർ എ​ത്തി​യ വ​ഴി​യി​ലൂ​ടെ​ത്ത​ന്നെ തി​രി​ച്ച​യ​യ്ക്ക​ണം -എ​സ്.​പി. മ​നീ​ഷ് ജോ​ഷി​യോ​ടു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

മ​ത​പീ​ഡ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി​യും ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ഹി​ന്ദു​ക്ക​ൾ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​വ​രെ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​യി കാ​ണാ​നാ​വി​ല്ല.

രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന പൊ​ലി​സും ബി​എ​സ്എ​ഫും ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up