Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Insurance

ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ ഇ​നി ഇ​ന്ധ​ന​മി​ല്ല; പു​തി​യ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കേ​ണ്ട‌​തി​ല്ലെ​ന്നാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും അ​ഞ്ച് പ​മ്പു​ക​ളി​ൽ ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ നാ​ലി​ന് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പു​തി​യ നീ​ക്കം.

വാ​ഹ​ന​ങ്ങ​ൾ​ക്ക് തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ പ​മ്പു​ക​ളി​ൽ നി​ന്ന് ഇ​ന്ധ​നം ല​ഭി​ക്കി​ല്ല. ഇ​തി​നു​ള്ള പൈ​ല​റ്റ് പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി​യോ​ടും റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തോ​ടും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ധ​ന പ​മ്പു​ക​ളി​ൽ ഓ​ട്ടോ​മേ​റ്റ​ഡ് ന​മ്പ​ർ പ്ലേ​റ്റ് റെ​ക്ക​ഗ്നീ​ഷ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ഈ ​കാ​മ​റു​ക​ളു​മാ​യി ഇ​ൻ​ഷു​റ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യി​ലെ​യും വാ​ഹ​ൻ പോ​ട്ട​ലി​ലെ​യും വി​വ​ര​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഹ​രി​യാ​ന​യി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും അ​ഞ്ച് പ​മ്പു​ക​ളി​ൽ വീ​തം പ​ദ്ധ​തി ന​ട​പ്പാ​ക്കും.

Latest News

Corehub Up