Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chhattisgarh

ഛത്തീ​സ്ഗ​ഡി​ൽ ഗ്രോ​ട്ടോയ്ക്കു തീ​യി​ട്ടു

നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​ർ (ഛത്തീ​​​​സ്ഗ​​​​ഡ്): ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ ഗ്രോ​​​ട്ടോ​​​യ്ക്കു​​​ തീയിട്ടു. ജ​​​ഗ​​​ദ​​​ൽ​​​പു​​​ർ രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​ർ മി​​​ഷ​​​ൻ സ്റ്റേ​​​ഷ​​​നി​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​ക ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ ഗ്രോ​​​​ട്ടോ​​​​യ്ക്കു​​​​ നേ​​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ക​​​​ഴി​​​​ഞ്ഞ 24ന് ​​​രാ​​​ത്രി​​​യായി​​​രു​​​ന്നു സം​​​ഭ​​​വം.

23ന് ​​​​രാ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​യ സം​​​​ഘം തി​​​​രു​​​​സ്വ​​​​രൂ​​​​പം ച​​​​വി​​​​ട്ടി ന​​​​ശി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ദ്യം ശ്ര​​​​മി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, ഫൈ​​​​ബ​​​​ർ നി​​​​ർ​​​​മി​​​​ത​​​​മാ​​​​യ തി​​​​രു​​​​സ്വ​​​​രൂ​​​​പം എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ അ​​​​ക്ര​​​​മി​​​​ക​​​​ൾ 24ന് ​​​​രാ​​​​ത്രി വീ​​​​ണ്ടു​​​​മെ​​​​ത്തി പെ​​​​ട്രോ​​​​ൾ ഒ​​​​ഴി​​​​ച്ച് തീ ​​​​കൊ​​​​ളു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക മി​​​​ഷ​​​​ൻ സ്റ്റേ​​​​ഷ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പൊ​​​​ലി​​​​സ് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ആ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് മി​​​​ഷ​​​​ൻ സ്റ്റേ​​​​ഷ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഫാ. ​​​​ജോ​​​​മോ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

2023 ജ​​​​നു​​​​വ​​​​രി ര​​​​ണ്ടി​​​​ന് നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​രി​​​​ലെ സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട് പ​​​​ള്ളി​​​​ക്കും വൈ​​​​ദി​​​​ക​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​നും നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​തേ ഗ്രോ​​​​ട്ടോ​​​​യും ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. അ​​​​ന്നു മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ച് വി​​​​വി​​​​ധ ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു വ​​​​ടി​​​​യും ഇ​​​​രു​​​​മ്പു ദ​​​​ണ്ഡു​​​​ക​​​​ളും ക​​​​ല്ലു​​​​ക​​​​ളു​​​​മാ​​​​യെ​​​​ത്തി​​​​യ ആ​​​​ൾ​​​​ക്കൂ​​​​ട്ടം പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ത്ത​​​​ത്.

ഏ​​​​ക​​​​ദേ​​​​ശം നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​തേ ഗ്രോ​​​​ട്ടോ വീ​​​​ണ്ടും ല​​​​ക്ഷ്യംവ​​​​യ്ക്ക​​​​പ്പെ​​​​ട്ട​​​​ത് പ്ര​​​​ദേ​​​​ശ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്കും വേ​​​​ദ​​​​ന​​​​യ്ക്കും ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​രെ ഉ​​​​ട​​​​ൻ ക​​​​ണ്ടെ​​​​ത്തി ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രൂ​​​പ​​​താ അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up