Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Abhijit Deepke

മോ​ദി​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റു​ക​ൾ​ക്ക് അ​ധി​കം റീ​ച്ച്; ഇ​ൻ​സ്റ്റ​ഗ്രാ​മി​നെ​തി​രെ അ​ഭി​ജി​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റു​ക​ൾ​ക്ക് അ​ധി​കം റീ​ച്ചും എ​ൻ​ഗേ​ജ്മെ​ന്‍റും ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് മെ​റ്റ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പ്ലാ​റ്റ്ഫോം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ.

ബി.​ആ​ർ. അം​ബേ​ദ്‌​ക​റു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ മോ​ദി​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റു​ക​ൾ​ക്ക് കാ​ഴ്‌​ച​ക്കാ​രെ ല​ഭി​ക്കു​ന്നു​വെ​ന്ന് ദീ​പ്കെ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പോ​സ്റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ റീ​ച്ച് ല​ഭി​ക്കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യെ​യും അം​ബേ​ദ്‌​ക​റെ​യും കു​റി​ച്ചു​ള്ള പോ​സ്റ്റു​ക​ളു​ടെ റീ​ച്ച് മെ​റ്റ കു​റ​യ്ക്കു​ക​യാ​ണെ​ന്നും സി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു.

ത​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​താ​യും അ​ഭി​ജി​ത് വ്യ​ക്ത​മാ​ക്കി. ന​വം​ബ​ർ 26ന് ​നാ​ഗ്‌​പു​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ദി​ന പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പ​ങ്കു​വെ​ച്ച പോ​സ്റ്റി​ന് ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ല​ഭി​ച്ച റീ​ച്ച്, മോ​ദി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ​ങ്കു​വെ​ച്ച പോ​സ്റ്റി​ന് വെ​റും 20 മി​നി​റ്റി​നു​ള്ളി​ൽ ല​ഭി​ച്ച​താ​യി എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ ദീ​പ്‌​കെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up