ന്യൂഡൽഹി: മുൻ ജെഎൻയു ഗവേഷക വിദ്യാർഥികളായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.
2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഇരുവരുടെയും ജാമ്യാപേക്ഷ ഈ വർഷം ജനുവരി അഞ്ചിന് തള്ളിയിരുന്നു.
സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് ഒരു വർഷം തികയുകയോ ചെയ്താൽ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നായിരുന്നു മുൻ ഉത്തരവ്.
സുപ്രീംകോടതി ഏർപ്പെടുത്തിയ ഒരു വർഷത്തെ വിലക്ക് ഉടൻ അവസാനിക്കാൻ പോകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഇപ്പോൾ അപ്പീൽ നൽകിയിരിക്കുന്നത്.
2027 ജനുവരി അഞ്ചിനകം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ കഴിയില്ലെന്നും, അതിനാൽ ദീർഘകാലത്തെ ജയിൽവാസം പരിഗണിച്ച് തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.