Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Local Body Election

രാ​ജ​സ്ഥാ​നി​ൽ ക​ളം മാ​റു​ന്നു; കോ​ൺ​ഗ്ര​സി​ന് പു​തു​ജീ​വ​ൻ ന​ൽ​കി​യ​താ​ര്?

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ മ​രു​ഭൂ​മി​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​റ്റ് മാ​റു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് ഒ​രേ​യൊ​രു പേ​രാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി കോ​ൺ​ഗ്ര​സ് നേ​ടി​യ മു​ന്നേ​റ്റം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കു​മ്പോ​ൾ പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ അ​ടി​ത്ത​ട്ടി​ൽ നി​ന്ന് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ കെ.​സി.വേ​ണു​ഗോ​പാ​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. 

നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ച്ചും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചും രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​നെ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നു​ള്ള ഹൈ​ക്ക​മാ​ൻ​ഡ് നീ​ക്ക​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് പു​തി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് രാ​ജ​സ്ഥാ​നി​ലെ ഈ ​മു​ന്നേ​റ്റം.

പി​ന്നി​ൽ നി​ന്ന് പ​ട​ന​യി​ച്ച് കെ.​സി.​വേ​ണു​ഗോ​പാ​ൽ

രാ​ജ്യ​ത്ത് എ​വി​ടെ കോ​ൺ​ഗ്ര​സ് തോ​റ്റാ​ലും വി​മ​ർ​ശ​ക​ർ ആ​ദ്യം കൈ​ചൂ​ണ്ടു​ന്ന​ത് കെ.​സി​യു​ടെ നേ​രെ​യാ​ണ്. അ​തി​നെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ൽ രാ​ജ​സ്ഥാ​നി​ലേ​ക്ക് ഫ്ലൈ​റ്റ് ക​യ​റി​യ​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ താ​ഴെ​ത്ത​ട്ടി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഏ​കോ​പ​ന​ച്ചു​മ​ത​ല കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. 

നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക, പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ജ്ജ​രാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്നേ​റ്റം ക​രു​ത്തു​പ​ക​രു​ന്ന​താ​യാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

രാ​ജ​സ്ഥാ​നി​ലെ സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നും നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​നും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും ഒ​രാ​ൾ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ങ്കി​ലും സം​ഘ​ട​നാ ഏ​കോ​പ​ന​ത്തി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ പ​ങ്ക് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഗെ​ലോ​ട്ടും പൈ​ല​റ്റും എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ചു

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ട​ത് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടും സ​ച്ചി​ൻ പൈ​ല​റ്റും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​നേ​താ​ക്ക​ളും എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ഒ​രു​മി​ച്ച് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​തും പാ​ർ​ട്ടി​ക്ക് ഗു​ണ​ക​ര​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

പി​സി​സി അ​ധ്യ​ക്ഷ​ൻ ഗോ​വി​ന്ദ് സിം​ഗ് ദോ​ത്താ​സ്ര, പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കൊ​പ്പം  ഗെ​ലോ​ട്ടും പൈ​ല​റ്റും പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ​കാ​ല ഭി​ന്ന​ത​ക​ൾ​ക്ക​പ്പു​റം നേ​താ​ക്ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച​ത് താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി. ഈ ​ഐ​ക്യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും സം​ഘ​ട​നാ ത​ല​ത്തി​ലെ ഏ​കോ​പ​ന​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തോ​ടെ​യാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ സം​ഘ​ട​നാ ചു​മ​ത​ല​ക​ളും വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്.

ഗ്രാ​മ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന് മേ​ൽ​ക്കൈ; ബി​ജെ​പി​ക്ക് തി​രി​ച്ച​ടി

7,520 പ​ഞ്ചാ​യ​ത്ത് സ​മി​തി സീ​റ്റു​ക​ളി​ൽ 3,758 സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് നേ​ടി​യ​ത്. ബി​ജെ​പി​ക്ക് 2,213 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം പ്ര​ഖ്യാ​പി​ച്ച 1,271 സീ​റ്റു​ക​ളി​ൽ 794 എ​ണ്ണം കോ​ൺ​ഗ്ര​സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ബി​ജെ​പി​ക്ക് 357 സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ ഈ ​മു​ന്നേ​റ്റം ബി​ജെ​പി സ​ർ​ക്കാ​രി​ന് രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് രാ​ഷ്ട്രീ​യ നി​രൂ​ക്ഷ​ക​ർ പ​റ​യു​ന്നു. 

ജ​യ്പൂ​ർ, ജോ​ധ്പൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ജി​ല്ല​ക​ളി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം ജി​ല്ല​യാ​യ ഭ​ര​ത്പൂ​രി​ലും കോ​ൺ​ഗ്ര​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന മു​ര​ടി​പ്പും സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​ണ് തി​രി​ച്ച​ടി​ക്ക് പി​ന്നി​ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് പു​തി​യ ആ​ത്മ​വി​ശ്വാ​സം

രാ​ജ​സ്ഥാ​നി​ലെ മു​ന്നേ​റ്റം ഒ​രു സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ക​രു​തു​ന്ന​ത്. പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ ശേ​ഷി​യും നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ ഏ​കോ​പ​ന​വും ച​ർ​ച്ച​യാ​കു​ന്ന ഘ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ഫ​ലം ദേ​ശീ​യ​ത​ല​ത്തി​ൽ പാ​ർ​ട്ടി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

2028 ല​ക്ഷ്യം; മു​ന്നി​ലു​ള്ള​ത് വ​ലി​യ വെ​ല്ലു​വി​ളി 

2028-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​നി രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്നേ​റ്റം നി​യ​മ​സ​ഭാ വി​ജ​യ​ത്തി​ന് ഉ​റ​പ്പ​ല്ലെ​ങ്കി​ലും ഗ്രാ​മീ​ണ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​നും സം​ഘ​ട​നാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും കോ​ൺ​ഗ്ര​സി​ന് അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. 2028-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​നി രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. 

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ന്നേ​റ്റം നി​യ​മ​സ​ഭാ വി​ജ​യ​ത്തി​ന് ഉ​റ​പ്പ​ല്ലെ​ങ്കി​ലും ഗ്രാ​മീ​ണ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലെ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​നും സം​ഘ​ട​നാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും കോ​ൺ​ഗ്ര​സി​ന് അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. ​ഗെ​ലോ​ട്ട്- പൈ​ല​റ്റ് ഐ​ക്യം തു​ട​രു​ക, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഏ​കോ​പി​പ്പി​ക്കു​ക, പ്ര​വ​ർ​ത്ത​ക​രെ സ​ജീ​വ​മാ​ക്കു​ക, പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യു​ള്ള രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ. രാ​ഷ്ട്രീ​യ ലോ​ക്താ​ന്ത്രി​ക് പാ​ർ​ട്ടി, ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ സ്വാ​ധീ​ന​വും നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up