Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Rajya Sabha

നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി കേ​ന്ദ്രം; പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും വീ​ണ്ടും സ​മ്മേ​ളി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ പാ​ർ​ല​മെ​ന്‍റി​ന്‍റെ  ഇ​രു സ​ഭ​ക​ളും വീ​ണ്ടും സ​മ്മേ​ളി​ക്കു​ന്നു. ലോ​ക്‌​സ​ഭ 30നും ​രാ​ജ്യ​സ​ഭ ഡി​സം​ബ​ർ ര​ണ്ടി​നും ചേ​രും. പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യിട്ടാണ് സ​ഭ​ക​ൾ ചേരുന്നതെന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു അ​റി​യി​ച്ചു. ഡി​സം​ബ​ർ മൂ​ന്നി​ന് സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന ബി​ല്ലു​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും വ​നി​താ സം​വ​ര​ണ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭേ​ദ​ഗ​തി​ക​ളും വീ​ണ്ടും ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​മോ​യെ​ന്നാ​ണ് രാ​ഷ്ട്രീ​യ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 13ന് ​അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ മ​ൺ​സൂ​ൺ സ​മ്മേ​ള​നം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​തെ മാ​റ്റി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചു​രു​ങ്ങി​യ ദി​വ​സ​ത്തെ അ​റി​യി​പ്പി​ൽ ത​ന്നെ പാ​ർ​ല​മെ​ന്‍റ് വീ​ണ്ടും വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കും. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും അ​നു​ബ​ന്ധ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ത്തി​ന് പാ​ർ​ല​മെ​ന്‍റി​ൽ തി​രി​ച്ച​ടി​യേ​റ്റി​രു​ന്നു. 

ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു പ​രാ​ജ​യ​ത്തി​ന് കാ​ര​ണം. വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്കു​ക​യും ചെ​യ്യാ​നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി. 2023ൽ ​നി​യ​മ​മാ​യ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

എ​ന്നാ​ൽ ഈ ​വാ​ദ​ത്തെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​തെ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ക്ര​മ​ത്തി​ൽ ത​ന്നെ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം വ​നി​താ സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രം​ഗ​ത്തെ​ത്തി. 

ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന​ത് ബി​ജെ​പി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ദൃ​ഢ​നി​ശ്ച​യ​മാ​ണെ​ന്നും ഈ ​നീ​ക്കം ത​ട​യാ​നാ​കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Latest News

Corehub Up