Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Love Story

വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ മൊ​ട്ടി​ട്ട പ്ര​ണ​യം; 75-കാ​ര​നും 63-കാ​രി​യും ഒ​ന്നാ​യി

ബി​ലാ​സ്പൂ​ർ: വാ​ർ​ധ​ക്യ​മെ​ന്ന​ത് മ​ങ്ങി​ത്തു​ട​ങ്ങി​യ ഓ​ർ​മ്മ​ക​ളു​ടെ​യും നി​ശ്ശ​ബ്ദ​ത​യു​ടെ​യും കാ​ല​മാ​ണെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​ത്? ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ലെ സ​ന്ധ്യാ​കാ​ശ​ത്തും പ്ര​ണ​യ​ത്തി​ന്‍റെ മ​ഴ​വി​ല്ല് വി​രി​യു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഒ​രു വൃ​ദ്ധ​സ​ദ​നം. എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ക​ന​യ്യ ലാ​ലി​ന്‍റെ ചു​ക്കി​ചു​ളി​ഞ്ഞ കൈ​ക​ൾ, അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ സ​ബീ​ന​യു​ടെ വി​ര​ലു​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച​പ്പോ​ൾ അ​വി​ടെ പി​റ​ന്ന​ത് കാ​ല​ത്തെ തോ​ൽ​പ്പി​ച്ചൊ​രു പ്ര​ണ​യ​ക​ഥ​യാ​ണ്.

ബി​ലാ​സ്പൂ​രി​ലെ 'അ​പ്‌​ന ഘ​ർ' വൃ​ദ്ധ​സ​ദ​ന​ത്തി​ലെ മു​റ്റം ഒ​രു ക​ല്യാ​ണ​വീ​ടാ​യി മാ​റി. അ​ഗ്നി​കു​ണ്ഡ​ത്തി​ന് ചു​റ്റും ഏ​ഴു​വ​ട്ടം വ​ലം​വെ​ച്ചും, വി​റ​യാ​ർ​ന്ന കൈ​ക​ളാ​ൽ പ​ര​സ്പ​രം വ​ര​ണ​മാ​ല്യം ചാ​ർ​ത്തി​യും അ​വ​ർ ഒ​ന്നാ​യ​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ളും സ​ന്തോ​ഷം കൊ​ണ്ട് നി​റ​ഞ്ഞു

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന 'ഹ​ൽ​ദി' ച​ട​ങ്ങി​ൽ മ​ഞ്ഞ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ്, പ​ര​മ്പ​രാ​ഗ​ത ഹി​മാ​ച​ലി പാ​ട്ടു​ക​ൾ​ക്കൊ​പ്പം താ​ളം പി​ടി​ക്കു​ന്ന വ​ര​നെ​യും വ​ധു​വി​നെ​യും ക​ണ്ട് വൃ​ദ്ധ​സ​ദ​ന​ത്തി​ലെ മ​റ്റ് അ​ന്തേ​വാ​സി​ക​ളും പ്രാ​യം മ​റ​ന്ന് ചു​വ​ടു​വെ​ച്ചു. ഈ ​അ​പൂ​ർ​വ സം​ഗ​മ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ ബി​ലാ​സ്പൂ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കി​ര​ൺ ഭ​ദാ​ന​യും എ​ത്തി​യി​രു​ന്നു.

ഗു​ഹ​യി​ലെ ഏ​കാ​ന്ത​ത​യി​ൽ നി​ന്ന് സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്

ഈ ​കൈ​പി​ടി​ക്ക​ലി​ന് പി​ന്നി​ൽ ക​ര​ള​ലി​യി​ക്കു​ന്ന ഒ​രു അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ കൂ​ടി​യു​ണ്ട്. മാ​ണ്ഡി ജി​ല്ല​യി​ലെ തു​നാ​ഗ് സ്വ​ദേ​ശി​യാ​യ ക​ന​യ്യ ലാ​ലി​ന് ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം ജീ​വി​തം ത​ന്നെ അ​ന്യ​മാ​യി​രു​ന്നു. സ്വ​ത്തു​ക്ക​ളെ​ല്ലാം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് എ​ഴു​തി​ക്കൊ​ടു​ത്ത​തോ​ടെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ആ​ട്ടി​യി​റ​ക്ക​പ്പെ​ട്ട ആ ​വൃ​ദ്ധ​ൻ, പി​ന്നീ​ട് അ​ഭ​യം തേ​ടി​യ​ത് ഒ​രു വി​ജ​ന​മാ​യ ഗു​ഹ​യി​ലാ​യി​രു​ന്നു. 2022-ൽ '​അ​പ്‌​ന ഘ​ർ' പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തു​മ്പോ​ൾ ഏ​കാ​ന്ത​ത​യും വി​ശ​പ്പും ത​ള​ർ​ത്തി​യ ഒ​രു നി​ഴ​ൽ മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് വ​ഴി​തെ​റ്റി ഹി​മാ​ച​ലി​ൽ എ​ത്തി​യ​താ​യി​രു​ന്നു സ​ബീ​ന. 2025-ൽ ​ബി​ലാ​സ്പൂ​രി​ലെ ഈ ​വൃ​ദ്ധ​സ​ദ​ന​ത്തി​ൽ എ​ത്തു​മ്പോ​ൾ അ​വ​രു​ടെ മ​ന​സി​ലും ആ​രു​മി​ല്ലെ​ന്ന വേ​ദ​ന മാ​ത്ര​മാ​യി​രു​ന്നു ബാ​ക്കി. ഒ​രേ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ ക​ഴി​ഞ്ഞ ഇ​രു​വ​രും ത​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ളും ഓ​ർ​മ്മ​ക​ളും പ​ങ്കു​വെ​ച്ച​തോ​ടെ, ആ ​സൗ​ഹൃ​ദം പ​തി​യെ പ്ര​ണ​യ​ത്തി​ന് വ​ഴി​മാ​റി.​ജീ​വി​ത​ത്തി​ന്‍റെ ബാ​ക്കി ദൂ​രം പ​ര​സ്പ​രം താ​ങ്ങാ​യി ന​ട​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ച​പ്പോ​ൾ വൃ​ദ്ധ​സ​ദ​നം അ​ധി​കൃ​ത​രും കൂ​ടെ​നി​ന്നു.

പു​തി​യൊ​രു 'വീ​ട്'

"ഉ​റ്റ​വ​ർ ഉ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​മൂ​ഹം കൂ​ടെ നി​ൽ​ക്ക​ണം. ഇ​വ​രു​ടെ തീ​രു​മാ​നം ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​ത് വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ്," അ​പ്‌​ന ഘ​ർ സ്ഥാ​പ​ക​ൻ അ​ഡ്വ. പ്ര​കാ​ശ് ച​ന്ദ് ബ​ൻ​സാ​ൽ പ​റ​ഞ്ഞു. ജി​ല്ലാ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ ര​മേ​ഷ് ബ​ൻ​സാ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വ​ധൂ​വ​ര​ന്മാ​രെ ആ​ശീ​ർ​വ​ദി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

വി​വാ​ഹ​ശേ​ഷം സോ​ള​ൻ ജി​ല്ല​യി​ലെ ന​ലാ​ഗ​ഢി​ലു​ള്ള പു​തി​യ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്കാ​ണ് ഇ​രു​വ​രും യാ​ത്ര തി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നും ഏ​കാ​ന്ത​ത​യ്ക്കും വി​ട ന​ൽ​കി, പ​ര​സ്പ​രം ഒ​രു 'വീ​ടാ​യി' മാ​റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ന​യ്യ ലാ​ലും സ​ബീ​ന​യും. ഇ​നി​യു​ള്ള യാ​ത്ര​യി​ൽ ആ ​ചു​ക്കി​ചു​ളി​ഞ്ഞ കൈ​ക​ൾ​ക്ക് ഒ​രി​ക്ക​ലും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടി​ല്ല; പ​ര​സ്പ​രം പ​ക​രു​ന്ന സ്നേ​ഹ​ത്തി​ന്‍റെ
ചൂ​ട് അ​വ​രെ എ​ന്നും ചേ​ർ​ത്തു​പി​ടി​ക്കും.

Latest News

Corehub Up