മുംബൈ: മഹാരാഷ്ട്രയിലെ വസയിയിൽ കളിക്കുന്നതിനിടെ 11ാം നിലയിൽ നിന്ന് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. നവ്കാർ ടവറിലെ താമസക്കാരനായ മിലിത്(6) ആണ് മരിച്ചത്. അയൽപക്കത്തെ കുട്ടിയോടൊപ്പം ഇടനാഴിയിൽ കളിക്കുന്നതിനിടെ ആയിരുന്നു അപകടം.
കളിക്കുന്നതിനിടെ ഷൂ റാക്കിൽ കയറിയ കുട്ടി തുറന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കുട്ടികൾ കളിക്കുന്നതിന്റെയും അപകടത്തിന് പിന്നാലെ പരിഭ്രാന്തരായി ഓടുന്ന ബന്ധുക്കളുടെയും മറ്റ് താമസക്കാരുടെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.