പുനെ: മഹാരാഷ്ട്രയിലെ പുനയില്‍ കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റിയശേഷം വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമം.
നിയമനടപടികളുടെ ഭാഗമായി ശിവാജിനഗര്‍ കോടതി പരിസരത്ത് എത്തിയ മന്ദാര് മാരുതി കിവാലെ എന്ന പ്രതിയെയാണ് നടുറോഡിൽ രണ്ടുപേര്‍ ചേർന്ന് വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. വെടിവയ്ക്കുകയും ചെയ്തു.
ആക്രമണത്തിനുശേഷം പ്രതികള്‍ രണ്ട് സ്കൂട്ടറുകളിലായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.