Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : HimachalPradesh

'വ​ന്ദേ​മാ​ത​രം' ചൊ​ല്ലു​ന്ന​തി​നെ​ച്ചൊ​ല്ലി ബ​ഹ​ളം; ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മ​സ​ഭ പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ പി​രി​ഞ്ഞു 

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മ​സ​ഭ​യു​ടെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​നം ദേ​ശീ​യ ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' ആ​ല​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് 10 മി​നി​റ്റി​നു​ള്ളി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ചു.  ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യാ​ണ് സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ന്ദേ​മാ​ത​ര​വും ആ​ല​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

സ​ഭാ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ദേ​ശീ​യ ഗാ​ന​വും സ​മാ​പ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഗീ​ത​വും ആ​ല​പി​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ കു​ൽ​ദീ​പ് സിം​ഗ് പ​ഠാ​നി​യ വ്യ​ക്ത​മാ​ക്കി. സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ബി​ജെ​പി അം​ഗ​ങ്ങ​ൾ സ​ഭ​യ്ക്കു​ള്ളി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യി​ലേ​ക്ക് മാ​റ്റി വെ​ച്ചു. 

സ​ഭ​യ്ക്ക് പു​റ​ത്തും കോ​ൺ​ഗ്ര​സ്-​ബി​ജെ​പി എം​എ​ൽ​എ​മാ​ർ ത​മ്മി​ൽ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ന്നു. ദേ​ശീ​യ ഗാ​ന​ത്തെ​യും ദേ​ശീ​യ ഗീ​ത​ത്തെ​യും കോ​ൺ​ഗ്ര​സ് ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും, സ​ഭാ പാ​ര​മ്പ​ര്യ​ങ്ങ​ളെ മാ​നി​ക്കാ​തെ ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു ആ​രോ​പി​ച്ചു. 

Latest News

Corehub Up