Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : ParliamentSpecialSession

സ​ഭ പി​രി​ഞ്ഞി​ട്ട് 41 ദി​വ​സം; സാ​ങ്കേ​തി​ക​മാ​യി ഇ​പ്പോ​ഴും അ​വ​സാ​നി​ക്കാ​തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം 

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ് 41 ദി​വ​സം പി​ന്നി​ട്ടി​ട്ടും സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം  പു​റ​പ്പെ​ടു​വി​ക്കാ​തെ കേ​ന്ദ്രം. 

ഓ​ഗ​സ്റ്റ് 13-നാ​ണ് ഇ​രു​സ​ഭ​ക​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ​ത്. പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന 'പ്രാ​ക്ടീ​സ് ആ​ൻ​ഡ് പ്രൊ​സീ​ജ്യ​ർ ഓ​ഫ് പാ​ർ​ല​മെ​ന്‍റ്' എ​ന്ന റ​ഫ​റ​ൻ​സ് ഗ്ര​ന്ഥം പ്ര​കാ​രം, സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞാ​ൽ സാ​ധാ​ര​ണ​യാ​യി ര​ണ്ടു മു​ത​ൽ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് രാ​ഷ്ട്ര​പ​തി സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ ഇ​ട​വേ​ള അ​ഞ്ച് ആ​ഴ്ച​യി​ല​ധി​ക​മാ​യി നീ​ളു​ക​യാ​ണ്.

പാ​ർ​ല​മെ​ന്‍റി​റി ച​രി​ത്ര​ത്തി​ൽ മു​ൻ​പും സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​കി​യ സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. 1975-ൽ ​അ​ഞ്ചാം ലോ​ക്‌​സ​ഭ​യി​ൽ 27 ദി​വ​സ​വും, 2015-ലെ ​മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ൽ 28 ദി​വ​സ​വു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് പാ​ർ​ല​മെ​ന്‍റി​റി കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ 41 ദി​വ​സ​ത്തെ ഇ​ട​വേ​ള ഈ ​റെ​ക്കോ​ർ​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ഭ പി​രി​യു​ക എ​ന്നാ​ൽ അ​ടു​ത്ത സി​റ്റിം​ഗി​ന് തീ​യ​തി നി​ശ്ച​യി​ക്കാ​തെ സ​ഭാ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക എ​ന്ന​താ​ണ്. രാ​ഷ്ട്ര​പ​തി സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ത്ത​തി​നാ​ൽ, പു​തി​യൊ​രു സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​തെ ത​ന്നെ നി​ല​വി​ലെ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് വീ​ണ്ടും വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കും. 

2026-ലെ ​മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​ൽ 25 ദി​വ​സ​ത്തി​നി​ടെ 19 സി​റ്റിം​ഗു​ക​ളാ​ണ് ന​ട​ന്ന​ത്. സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും, വ​നി​താ സം​വ​ര​ണം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ക്കി​ട​ക്കു​ന്ന ബി​ല്ലു​ക​ൾ​ക്കാ​യി ഒ​രു പ്ര​ത്യേ​ക സി​റ്റിം​ഗ് വി​ളി​ച്ചു​ചേ​ർ​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് നി​രീ​ക്ഷ​ക​രും റി​പ്പോ​ർ​ട്ടു​ക​ളും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.  

Latest News

Corehub Up