ന്യൂഡല്‍ഹി: മലയാളം ഉള്‍പ്പടെ 22 ഔദ്യോഗിക ഭാഷകളില്‍ ഭരണഘടനയുടെ പുതുക്കിയ പതിപ്പുകള്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് പ്രകാശനം ചെയ്തു. ഇന്നലെ ഭരണഘടനാ ദിനത്തില്‍ ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കന്നഡ, കാഷ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി (മെയ്ത്തി), മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, ഹിന്ദി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിലും പുതിയ പതിപ്പുകളിറക്കി.
എല്ലാ ഔദ്യോഗിക ഭാഷകളിലും ഭരണഘടന ലഭ്യമാക്കുന്നത് രാജ്യത്തിന്റെ ഭാഷാപരമായ വൈവിധ്യത്തെയും ജനാധിപത്യപരമായ ഉള്‍ക്കൊള്ളലിനെയും ആഘോഷിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.