Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Pakistan

പാക് മന്ത്രിക്കും സംഘത്തിനും താജ്മഹൽ സന്ദർശിക്കാൻ അനുമതി

ന്യൂഡൽഹി: ഷാംഗ്ഹായ് സഹകരണ സംഘടന സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

എന്നാൽ ദേശീയ തലസ്ഥാനത്തെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അവരുടെ നിർദ്ദേശത്തിന് സുരക്ഷാ ക്ലിയറൻസ് നൽകിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാന്‍റെ കാലാവസ്ഥാ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി മുസദിക് മസൂദ് മാലിക് നയിക്കുന്ന സംഘം, ഹുമയൂണിന്‍റെ മഖ്ബറ, ഡൽഹി ഹാട്ട് എന്നിവയുൾപ്പെടെ ഡൽഹിയിൽ സുരക്ഷാ ക്ലിയറൻസ് ലഭിച്ച മറ്റ് സ്ഥലങ്ങളും സന്ദർശിക്കും.

Latest News

Corehub Up