Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Delimitation Bill

മണ്ഡലപുനർനിർണയ ബില്ലിനെ എൻ‍സിപി പിന്തുണച്ചേക്കും; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സുപ്രിയ 

മുംബൈ: കേന്ദ്ര സർക്കാരിന്‍റെ മണ്ഡല പുനർനിർണയ ബില്ലിനെ പാർലമെന്‍റിൽ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായി എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎ ജിതേന്ദ്ര ആവാദ്. എന്നാൽ, അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ പറഞ്ഞു.

ബില്ലിലെ പാർട്ടിയുടെ നിലപാട് ലോക്‌സഭയിൽ വ്യക്തമാക്കുമെന്ന് സുലെ പറഞ്ഞു. ബില്ലിന്‍റെ കരട് വായിക്കാതെ തീരുമാനം എടുക്കില്ല. പാർട്ടി ചർച്ച ചെയ്യും. സീറ്റുകളിലെ 50 ശതമാനം വർധനവിന്‍റെയും വനിതാ സംവരണത്തിന്‍റെയും പശ്ചാത്തലത്തിലായിരിക്കാം ജിതേന്ദ്ര ആവാദ് പ്രതികരിച്ചതെന്നും പ്രിയ സുലെ പ്രസ്താവനയിൽ പറഞ്ഞു.

പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പാർട്ടി പിന്തുണയ്ക്കുമെന്ന് ആവാദ് പ്രഖ്യാപിച്ചത്.

നവംബർ 30 മുതൽ പാർലമെന്‍റിൽ ഹാജരാകാൻ എംപിമാർക്ക് എൻസിപി വിപ്പ് നൽകി. പാർട്ടിക്ക് ലോക്‌സഭയിൽ എട്ട് എംപിമാരും രാജ്യസഭയിൽ ഒരു എംപിയുമാണുള്ളത്.

Latest News

Corehub Up