Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Police

പൊലിസ് സ്റ്റേഷനിൽ യുവാവിന്‍റെ കത്തിയാക്രമണം; അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ജാമാ മസ്ജിദ് പൊലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ അക്രമാസക്തനായ യുവാവ് അഞ്ച് പൊലിസുകാരെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം. മാതാവും സഹോദരിയുമായി ബന്ധപ്പെട്ട കുടുംബതർക്ക കേസിൽ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ എത്തിച്ച നബീൽ എന്നയാളാണ് ആക്രമണം നടത്തിയത്.

ചോദ്യം ചെയ്യലിനിടെ കൈവശം ഒളിപ്പിച്ചിരുന്ന കത്തി പെട്ടെന്ന് പുറത്തെടുത്ത ഇയാൾ പൊലിസുകാരുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട പ്രതി, പ്രദേശത്തുനിന്നും കടന്നുകളയാനായി ഒരു ഇരുചക്രവാഹനവും മോഷ്ടിച്ചു.

തുടർന്ന് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓപ്പറേഷൻസ് യൂണിറ്റിലെ പ്രത്യേക പൊലിസ് സംഘം നടത്തിയ തിരച്ചിലിൽ സമീപപ്രദേശത്തുവച്ച് പ്രതിയെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ നബീൽ വീണ്ടും പൊലിസ് സംഘത്തെ ആക്രമിക്കാൻ മുതിർന്നതോടെ, പ്രതിരോധത്തിന്‍റെ ഭാഗമായി പൊലിസിന് വെടിയുതിർക്കേണ്ടി വന്നു. വെടിവയ്പിൽ പരിക്കേറ്റ പ്രതിയെ പൊലിസ് കീഴടക്കി അറസ്റ്റ് ചെയ്തു.

കുത്തേറ്റ അഞ്ച് പൊലിസുകാരെയും ഉടൻതന്നെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വെടിവയ്പിൽ പരിക്കേറ്റ പ്രതിയെയും ചികിത്സയ്ക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News

Corehub Up