ബംഗളൂരു: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു യുവതി മരിച്ച സംഭവത്തിൽ സഹോദരനായ അഭിഭാഷകന് അറസ്റ്റില്‍. ബെല്ലന്ദൂരിനു സമീപം ജുന്നസാന്ദ്രയില് താമസിക്കുന്ന എം. ജയറാം (42) ആണ് അറസ്റ്റിലായത്.
സഹോദരി മീനാക്ഷി (39) ആണ് കൊല്ലപ്പെട്ടത്. ഇരുവരും വെവ്വേറെ വീടുകളിലായിരുന്നു താമസം.
മീനാക്ഷി, അമ്മയ്ക്കും മക്കള്‍ക്കുമൊപ്പവും ജയറാം ഭാര്യക്കും മക്കള്ക്കുമൊപ്പവുമാണ് താമസം.
വാക്കേറ്റത്തിനിടെ ജയറാം ക്രിക്കറ്റ് ബാറ്റുകൊണ്ട് സഹോദരിയെ മര്‍ദിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.