Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Bangal Christians

മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണം വ്യാജം: പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി ബം​ഗാ​ളി​ലെ സ്കൂ​ളു​ക​ൾ

കോ​ൽ​ക്ക​ത്ത: സം​സ്ഥാ​ന​ത്തെ ക്രി​സ്ത്യ​ൻ മി​ഷ​ന​റി സ്കൂ​ളു​ക​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ കാ​മ്പ​യി​നു​മാ​യി 'വെ​സ്റ്റ് ബം​ഗാ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്രി​സ്ത്യ​ൻ സ്കൂ​ൾ​സ്'.

ഗ്ലോ​ബ​ൽ അ​ലു​മ്‌​നി ടെ​സ്റ്റി​മ​ണി കാ​മ്പ​യി​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളോ​ട് ത​ങ്ങ​ളു​ടെ സ്കൂ​ൾകാ​ല​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്തു. പ​ഠ​ന​കാ​ല​ത്തു മ​തം മാ​റാ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​മോ പ്രേ​ര​ണ​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മി​ഷ​ന​റി വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നീ​ക്കം. ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും സ​മു​ദാ​യ​ത്തി​നു ദോ​ഷ​ക​ര​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക്രൈ​സ്ത​വ​സം​ഘ​ട​ന​ക​ൾ ഇ​വ ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മാ​ണെ​ന്നും ഇ​തി​നു​പി​ന്നി​ലെ തെ​ളി​വു​ക​ൾ എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും "ബം​ഗീ​യ ക്രി​സ്ത്യ പ​രി​സേ​ബ' സ്ഥാ​പ​ക​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഹെ​റോ​ദ് മ​ല്ലി​ക് പ​റ​ഞ്ഞു.

തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ​യോ ക്രി​സ്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യോ അ​ടി​സ്ഥാ​ന​ത്തി​ലാ​കാം ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച് സം​ഘ​ട​ന

ഏ​ക​ദേ​ശം 800ഓ​ളം മി​ഷ​ന​റി സ്കൂ​ളു​ക​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള വെ​സ്റ്റ് ബം​ഗാ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക്രി​സ്ത്യ​ൻ സ്കൂ​ൾ​സ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ക്ഷ്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ്യ​ക്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.

മി​ഷ​ന​റി സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച് പൊ​തു​രം​ഗ​ത്ത് ഉ​ന്ന​തപ​ദ​വി​ക​ളി​ൽ എ​ത്തി​യ​വ​രു​ൾ​പ്പ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പി​ക്കാ​നാ​ണു സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. പ​ല ബി​ജെ​പി നേ​താ​ക്ക​ളും ക്രി​സ്ത്യ​ൻ മി​ഷ​ന​റി സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണു പ​ഠി​ച്ച​തെ​ന്നും അ​വ​ർ​ക്കും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​മെ​ന്നും മ​ല്ലി​ക് ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​രി​നെ​യോ ഏ​തെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യെ​യോ ല​ക്ഷ്യം വ​ച്ച​ല്ല, മ​റി​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് ഈ ​കാ​മ്പ​യി​നെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

ജ​ന​സം​ഖ്യാ ക​ണ​ക്കു​ക​ൾ നി​ര​ത്തി മ​റു​പ​ടി

വ്യാ​പ​ക​മാ​യ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന വാ​ദ​ങ്ങ​ളെ ജ​ന​സം​ഖ്യാ​ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് ക്രൈ​സ്ത​വ പ്ര​തി​നി​ധി​ക​ൾ ചോ​ദ്യം ചെ​യ്ത​ത്. 2011ലെ ​സെ​ൻ​സ​സ് പ്ര​കാ​രം പ​ശ്ചി​മ​ബം​ഗാ​ളി​ലെ ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 0.7 ശ​ത​മാ​നം മാ​ത്ര​മാ​ണു ക്രൈ​സ്ത​വ​ർ.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മി​ഷ​ന​റി സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ ക്രൈ​സ്ത​വ ജ​ന​സം​ഖ്യ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് മ​ല്ലി​ക് വാ​ദി​ച്ചു. മ​ത​പ​രി​വ​ർ​ത്ത​ന​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹി​ക സേ​വ​ന​വും ന​ൽ​കു​ന്ന​തി​നാ​ണ് ക്രി​സ്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ എ​പ്പോ​ഴും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം

പ​ള്ളി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​ക്കും ഗ​വ​ർ​ണ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഈ ​നി​വേ​ദ​നം രാ​ഷ്‌​ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു തെ​ളി​വ് ല​ഭി​ച്ചാ​ൽ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ല്ലി​ക് പ​റ​ഞ്ഞു. എ​ന്നാ​ൽ, മ​തം പ്ര​ച​രി​പ്പി​ക്കാ​നും ആ​ച​രി​ക്കാ​നു​മു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള തെ​ളി​വാ​യി വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

പ​ള്ളി​ക​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക

പ​ശ്ചി​മ​ബം​ഗാ​ളി​ൽ പ​ള്ളി​ക​ൾ​ക്കും സ്വ​കാ​ര്യ പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ​ക​ൾ​ക്കും നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​ള്ളി​ക​ൾ​ക്കും വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ​ക്കും നേ​രേ 50ഓ​ളം ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ല്ലി​ക് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തി​ൽ 16 കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണു പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണ​ങ്ങ​ൾ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​നും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ വി​ദ്വേ​ഷം വ​ള​ർ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും വ​രാ​നി​രി​ക്കു​ന്ന ക്രി​സ്മ​സ് സീ​സ​ണി​ൽ കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും സ​മു​ദാ​യം ആ​ശ​ങ്ക​പ്പെ​ടു​ന്നു.

മി​ഷ​ന​റി സ്കൂ​ളു​ക​ളി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നു​മു​ള്ള ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​മീ​ക് ഭ​ട്ടാ​ചാ​ര്യ​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണു വി​വാ​ദം രൂ​ക്ഷ​മാ​യ​ത്.

Latest News

Corehub Up