ചന്ദൗലി: ബിജെപി എംഎല്‍എയുടെ വാഹനവ്യൂഹത്തിലേക്ക് മദ്യലഹരിയിലായിരുന്നയാളുടെ വാഹനം ഇടിച്ചുകയറി നാലു പേര്‍ക്കു പരിക്ക്.
സയ്യദ്രാജ മണ്ഡലം എംഎല്‍എ സുശീല്‍ സിംഗിന്റെ വാഹനവ്യൂഹത്തിലേക്കാണ് സ്കോര്‍പിയോ ഇടിച്ചുകയറിയത്. സയ്യദ്രാജ സ്വദേശികളായ പങ്കജ് യാദവ്, പ്രിന്‍സ് യാദവ്, സഞ്ജീവ്, സോനല്‍ യാദവ് എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ തിങ്കളാഴ്ച രാത്രി 8.30ഓടെ ഫുതിയ, ജഗദീഷ്സരായ് മേഖലയിലാണ് അപകടം. അപകടത്തില്‍ എംഎല്എയുടേതുള്പ്പെടെ മൂന്നു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സയ്യദ്രാജയില്നിന്ന് അലിനഗറിലെ പച്ഛ്പേഡ്വയിലുള്ള സ്വകാര്യ ആശുപത്രിയില്‍ രോഗിക്ക് വസ്ത്രങ്ങളും ഭക്ഷണവും എത്തിക്കാനായി പോയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് സദര്‍ സര്‍ക്കിള്‍ ഓഫീസര്‍ നമേന്ദ്ര റാവത്ത് പറഞ്ഞു.
പരിക്കേറ്റവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ അപകടത്തിനിടയാക്കിയ സ്കോര്‍പിയോയുടെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരിച്ചതായും പൊലിസ് അറിയിച്ചു. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ സ്കോര്‍പിയോ അമിതവേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്നു പൊലിസ് പറഞ്ഞു.