ന്യൂഡൽഹി: തെലുങ്കാന സർക്കാർ ഹൈദരാബാദിൽ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിൽ ഇറ്റാലിയൻ രാഷ്ട്രീയ പ്രതിനിധി ജക്കോമോ ഫിലിബെക്കി നടത്തിയ "വോട്ട് ചോർ', "ഗദ്ദി ഛോഡ്' പരാമർശങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.
യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി ജനറലായ ജക്കോമോയുടെ പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുന്നതിനു തുല്യമാണെന്ന് ആരോപിച്ചായിരുന്നു ഹർജി.
ജസ്റ്റീസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി തള്ളിയത്. വിഷയത്തിൽ പരാതി നൽകാമായിരുന്നിട്ടും നേരിട്ടു സുപ്രീംകോടതിയെ സമീപിച്ചത് എന്തിനാണെന്ന് ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു.