ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ തടവിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
യുഎപിഎ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഇരുവർക്കും ജാമ്യം അനുവദിക്കാനാകുമോ എന്ന വിഷയം വിശാല ബെഞ്ചിന്റെ പരിഗണയ്ക്ക് വിടുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ജാമ്യാപേക്ഷകളിൽ ഡൽഹി പൊലിസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
മൂന്നാം തവണയാണ് ജാമ്യം തേടി ഇരുവരും സുപ്രീംകോടതിയെ സമീപിക്കുന്നത്.