തമിഴ്നാട്: ടിവികെ എംഎൽഎ അരുൾ വിഘ്നേശിനെതിരെ പരാതി നൽകി ഡിഎംകെ. ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തിലാണ് ഡിഎംകെ പരാതി നൽകിയത്. എംഎൽഎയ്ക്കെതിരെ പരാതി നൽകിയതായി ഉദയനിധി സ്റ്റാലിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതേതുടർന്ന് അന്വേഷണസംഘം ഇയാളുടെ മണ്ഡലമായ കള്ളാക്കുറിച്ചിയിലെത്തിയിട്ടുണ്ട്. എന്നാൽ ആരോപണം എംഎൽഎ തള്ളിയിട്ടുണ്ട്. ഡിഎംകെ തയാറാക്കിയ കെണിയാണിതെന്നായിരുന്നു അരുൾ വിഘ്നേശിന്റെ ആരോപണം.
അശ്ലീല സന്ദേശം ലഭിച്ച വനിതാ കളക്ടറും പരാതിയുമായി രംഗത്തെത്തിയിരുന്നു. വനിത കളക്ടർ ജില്ലാ പൊലിസ് മേധാവിക്ക് പരാതി കൈമാറി. ഇതേതുടർന്ന് മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഇതിനുവേണ്ടി നിയോഗിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനായി എംഎൽഎയ്ക്ക് സമൻസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.