Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Indian City Life

ഗ്രാമവാസികളേക്കാൾ നഗരജീവിതം നയിക്കുന്ന പുരുഷന്മാരിൽ മരണസാധ്യത കൂടുതൽ!

നഗരവാസികളായ പുരുഷന്മാർക്കു ഗ്രാമവാസികളായ പുരുഷന്മാരേക്കാൾ മരണസാധ്യത കൂടുതലാണത്രെ! 15 മുതൽ 59 വരെ പ്രായത്തിനിടയിലുള്ള പുരുഷന്മാരിലാണു മരണസാധ്യത കൂടുതലായി കണ്ടെത്തിയത്. ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേയുടെ (എൻഎഫ്എച്ച്എസ്) വി​വ​ര​ങ്ങൾ അ​ടി​സ്ഥാ​ന​മാ​ക്കിയാണു പഠനം നടത്തിയത്. സാ​മ്പ​ത്തി​കനി​ല, സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ലം, താ​മ​സി​ക്കു​ന്ന സം​സ്ഥാ​നം എ​ന്നി​വയുടെ അടിസ്ഥാനത്തിൽ വി​ശ​ക​ല​നം ചെ​യ്തപ്പോഴാണു ന​ഗ​രവാസികളായ ​പു​രു​ഷ​ന്മാ​രു​ടെ ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കു വ്യ​ക്ത​മാ​കു​ന്ന​ത്.

2019 - 21 ലെ എൻഎഫ്എച്ച്എസ് ​ഡാ​റ്റ പ​രി​ശോ​ധി​ക്കു​മ്പോ​ൾ, ന​ഗ​ര​ങ്ങ​ളി​ലെ പു​രു​ഷ​ന്മാ​ർ​ക്കു ഗ്രാ​മീ​ണ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കു​റ​ഞ്ഞ മ​ര​ണ​സാ​ധ്യ​ത​യാ​ണ് (8.5 ശ​ത​മാ​നം) കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രേ സം​സ്ഥാ​ന​ത്തെ സ​മാ​ന സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളു​ള്ള പു​രു​ഷ​ന്മാ​രെ താ​ര​ത​മ്യം ചെ​യ്ത​പ്പോ​ൾ കണക്കുകൾ അപ്പാടെ മാ​റി. ന​ഗ​ര​വാസികളായ പു​രു​ഷ​ന്മാ​രുടെ മ​ര​ണ​സാ​ധ്യ​ത 26.3 ശ​ത​മാ​നം കൂ​ടു​ത​ലാണെന്നു കണ്ടെത്തി. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ, ഒ​രേ സം​സ്ഥാ​ന​ത്തെ സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന ന​ഗ​ര​വാ​സി​യെ​യും ഗ്രാ​മ​വാ​സി​യെ​യും താ​ര​ത​മ്യം ചെ​യ്താ​ൽ, ഏ​തു സ​മ​യ​ത്തും മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാധ്യത നഗരവാസിക്ക് ഏ​ക​ദേ​ശം 26 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നാ​ണു പ​ഠ​നം സൂചിപ്പിക്കുന്നത്.

രാജ്യത്തെ മുതിർന്ന പൗരന്മാരുടെ മ​ര​ണ​നി​ര​ക്കി​ലെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക അ​സ​മ​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ന​ട​ന്ന മാ​റ്റ​ങ്ങ​ളാ​ണു ​പ​രി​ശോ​ധി​ച്ച​ത്. 1998–99, 2015–16, 2019–21 എ​ന്നീ മൂ​ന്ന് ഘട്ടങ്ങളിലെ വി​വ​ര​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലെ വ്യ​ത്യാ​സം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ മൂന്നു ഘട്ടങ്ങളിലും ന​ഗ​ര​വാസികളായ പു​രു​ഷ​ന്മാ​ർ​ക്കു മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇത് അടുത്തിടെ രൂ​പ​പ്പെ​ട്ട പ്ര​തി​ഭാ​സ​മ​ല്ല.

സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ശേ​ഷ​വും ന​ഗ​ര​പു​രു​ഷ​ന്മാ​ർ​ക്ക് എ​ന്തു​കൊ​ണ്ടു മ​ര​ണ​സാ​ധ്യ​ത കൂ​ടു​ന്നു എ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ​പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രി​മി​ത​മാ​യ വി​വ​ര​ങ്ങ​ൾ കാ​ര​ണം മ​ര​ണ​സാ​ധ്യ​ത​യെ സ്വാ​ധീ​നി​ക്കു​ന്ന പ​ല ഘ​ട​ക​ങ്ങ​ളും പ​ഠ​ന​​ത്തിൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഗ​വേ​ഷ​ക​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.

കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു പ​ഠ​നം ന​ട​ന്നി​ട്ടു​ള്ള​ത് എ​ന്ന​തി​നാ​ൽ, വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തിയതിൽ തെറ്റുകൾ സംഭവിച്ചിരിക്കാൻ സാധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ, ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​തുകൊ​ണ്ടു മാ​ത്രം മ​ര​ണ​സാ​ധ്യ​ത കൂ​ടു​മെ​ന്നു ​ക​ണ്ടെ​ത്ത​ലു​ക​ൾ അടിവരയിട്ടു പറയുന്നില്ല.

Latest News

Corehub Up