Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Congress

വോട്ട് കൊള്ള: കോൺഗ്രസിന്‍റെ ‘സംവിധാൻ രക്ഷാ’ മാർച്ച്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ​തിരേ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​നാ ദി​ന​മാ​യ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ‘സം​വി​ധാ​ൻ ര​ക്ഷാ മാ​ർ​ച്ച്’ സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അം​ബേ​ദ്ക​റു​ടെ​യോ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യോ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ​നി​ന്നാ​ണ് മാ​ർ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ക.

പ്ര​തി​ഷേ​ധമാ​ർ​ച്ചു​ക​ൾ​ക്കൊ​പ്പം വോ​ട്ട് ര​ക്ഷ​ക് കാ​മ്പ​യി​നി​ലൂ​ടെ ഓ​രോ ബൂ​ത്തി​ലു​മെ​ത്തി പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​വ​രു​ടെ വോ​ട്ട​വ​കാ​ശം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യം ന​ൽ​കു​മെ​ന്നും എ​ഐ​സി​സി സം​ഘ​ട​ന​ാകാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. കൂ​ട​ാതെ, അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട് പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​പ്പി​ടി​ക്കും.

എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ സ്വീ​ക​രി​ച്ച തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ൽ പ​ല​തും ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

വോ​ട്ട് കൊ​ള്ള​യു​ടെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തി​ന് മു​ന്നി​ൽ തു​റ​ന്നുകാ​ട്ടി​യ​താ​ണെ​ന്ന് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​രി​യാ​ന ഉ​ൾപ്പടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വോ​ട്ട​ർപ​ട്ടി​ക​യി​ൽ ന​ട​ന്ന ആ​സൂ​ത്രി​ത​മാ​യ അ​ട്ടി​മ​റി​ക​ളാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​സ്ഐ​ആ​റി​ലൂ​ടെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 13 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യെ​ന്നും കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up