Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : PaschimBang

പ​ശ്ചി​മ ബം​ഗാ​ൾ പ​ശ്ചിം ബം​ഗ​യാ​കു​ന്നു; നി​ർ​ണാ​യ​ക പ്ര​മേ​യം നി​യ​മ​സ​ഭ​യി​ലേ​ക്ക്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പേ​ര് 'പ​ശ്ചിം ബം​ഗ' എ​ന്നാ​ക്കി മാ​റ്റാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം ഡി​സം​ബ​ർ ഒ​മ്പ​തി​ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പേ​രു​മാ​റ്റ​ത്തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​തി​നാ​യു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക. ഡി​സം​ബ​ർ ഒ​മ്പ​തി​ന് പ്ര​മേ​യം നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വെ​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​യാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് കൈ​മാ​റും. 

കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ പേ​രു​മാ​റ്റ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കൂ. ഡി​സം​ബ​ർ നാ​ല് മു​ത​ൽ 14 വ​രെ​യാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യു​ടെ ശീ​ത​കാ​ല സ​മ്മേ​ള​നം.  1999ല്‍ ​ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് പ​ശ്ചിം ബം​ഗ എ​ന്നാ​ക്കി മാ​റ്റാ​നു​ള്ള നി​ര്‍​ദേ​ശം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വെ​ച്ച​ത്.

Latest News

Corehub Up