Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Amazon delivery drone crashes

America

ഷാം​പൂ എ​ത്തി​ച്ച ശേ​ഷം ആ​മ​സോ​ൺ ഡെ​ലി​വ​റി ഡ്രോ​ൺ ത​ക​ർ​ന്നു​വീ​ണു; അ​പ​ക​ടം ഡെ​ട്രോ​യി​റ്റി​ൽ, എ​ഫ്എ​ഫ്എ അ​ന്വേ​ഷ​ണത്തിന്

മി​ഷി​ഗ​ൺ: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത ഷാം​പൂ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ആ​മ​സോ​ണി​ന്‍റെ പ്രൈം ​എ​യ​ർ ഡെ​ലി​വ​റി ഡ്രോ​ൺ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് അ​യ​ൽ​വാ​സി​യു​ടെ ഗാ​രേ​ജി​ന് മു​ക​ളി​ൽ ത​ക​ർ​ന്നു​വീ​ണു. ഡെ​ട്രോ​യി​റ്റി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ഹ​ണ്ടിംഗ്ട​ൺ വു​ഡ്സി​ൽ ന​വം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ജിം ​ബ്രെ​ന്ന​ൻ എ​ന്ന​യാ​ളു​ടെ ഭാ​ര്യ ആ​മ​സോ​ണി​ലൂ​ടെ ഷാം​പൂ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഏ​ഴ് മി​നി​റ്റി​നു​ള്ളി​ൽ ഡ്രോ​ൺ വ​ഴി ഉ​ൽ​പ്പ​ന്നം എ​ത്തി​ക്കു​മെ​ന്ന അ​റി​യി​പ്പും ല​ഭി​ച്ചു.
വീ​ടി​ന്‍റെ പി​ൻ​മു​റ്റ​ത്ത് ഷാം​പൂ വി​ജ​യ​ക​ര​മാ​യി എ​ത്തി​ച്ച ശേ​ഷം മു​ക​ളി​ലേ​ക്ക്
ഉ​യ​രു​ന്ന​തി​നി​ടെ ഡ്രോ​ൺ ഫൈ​ബ​ർ ഒ​പ്റ്റി​ക് കേ​ബി​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഡ്രോ​ണി​ന്‍റെ പ്രൊ​പ്പ​ല്ല​റു​ക​ളി​ലൊ​ന്ന് വേ​ർ​പെ​ട്ട​താ​യും
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഡ്രോ​ൺ അ​സാ​ധാ​ര​ണ​മാ​യി ച​ലി​ച്ച​ശേ​ഷം അ​യ​ൽ​വാ​സി​യാ​യ ലോ​ഗ​ൻ കൂം​സി​ന്റെ ഗാ​രേ​ജി​ന് മു​ക​ളി​ൽ പ​തി​ച്ച​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.

ഗാ​രേ​ജി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വൈ​ദ്യു​തി ലൈ​നി​ന് സ​മീ​പം കു​ടു​ങ്ങി​യ ഡ്രോ​ൺ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ക​മ്പ​നി
താ​ൽ​ക്കാ​ലി​ക​മാ​യി വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം വി​ച്ഛേ​ദി​ക്കു​ക​യും
ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ആ​മ​സോ​ണി​ന്‍റെ എംകെ 30 മോ​ഡ​ൽ ഡ്രോ​ണാ​ണ്. ഏ​ക​ദേ​ശം 36 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഈ ​ഡ്രോ​ണി​ന് 2.27 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​യും. അ​ത്യാ​ധു​നി​ക സെ​ൻ​സ​റു​ക​ളും സ്വ​യം നി​യ​ന്ത്രി​ത പ​റ​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള ഡ്രോ​ണാ​ണി​ത്.

ആ​മ​സോ​ണി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് പ്രൈം ​എ​യ​ർ പ​ദ്ധ​തി​യി​ലൂ​ടെ നി​ല​വി​ൽ പ്ര​തി​ദി​നം ആ​റാ​യി​ര​ത്തോ​ളം പാ​ഴ്സ​ലു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സു​ര​ക്ഷ​യ്ക്കാ​ണ്
പ​ര​മ​പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണെ​ന്നും ക​മ്പ​നി പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എഫ്എഎ) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും (NTSB)
വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന
കാ​ര്യ​ത്തി​ൽ NTSB എൻടിഎസ്ബി ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ താ​ഴ്ന്ന ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന ഡെ​ലി​വ​റി ഡ്രോ​ണു​ക​ൾ​ക്ക്
വൈ​ദ്യു​തി ലൈ​നു​ക​ളും ഇ​ന്‍റർനെ​റ്റ് കേ​ബി​ളു​ക​ളും തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക ശേ​ഷി സം​ബ​ന്ധി​ച്ച് പു​തി​യ സു​ര​ക്ഷാ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ് ഈ ​അ​പ​ക​ടം.

Latest News

Corehub Up