ഡെർബി: യുകെയിലെ മലയാളി ബാഡ്മിന്റൺ കളിക്കാരെയും ക്ലബുകളെയും ടൂർണമെന്റ് സംഘാടകരെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാഡ്മിന്റൺ ഫെഡറേഷൻ യുകെ (കെബിഎഫ് യുകെ) രൂപീകൃതമായി.
ഫെഡറേഷന്റെ നവസാരഥികളായി മിൽട്ടൺ അലോഷ്യസ് (പ്രസിഡന്റ്), ഹെർലിൻ ജോസഫ് (സെക്രട്ടറി), പ്രിൻസ് മാത്യു (ട്രഷറർ), ലോറൻസ് യോഹന്നാൻ (വൈസ് പ്രസിഡന്റ്), ബേസിൽ തമ്പി (ജോ. സെക്രട്ടറി), വിറ്റ്നി ജോൺ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സംഘടന രൂപീകരിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആയിരത്തോളം അംഗങ്ങൾ ഫെഡറേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നത് സംഘടനയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണയും സ്വീകാര്യതയുമാണ് കാണിക്കുന്നത്.
ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓൾ യുകെ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ഡെർബിയിൽ പുരോഗമിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച ഡെർബിയിലെ എട്വോൾ ലെഷർ സെന്ററിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ മാറ്റുരയ്ക്കും.
വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും. ടൂർണമെന്റിന്റെ സമാപനച്ചടങ്ങിൽ മികച്ച താരങ്ങളെ ആദരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യുന്നതാണ്.
ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഓൾ യുകെ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ഡെർബിയിൽ പുരോഗമിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഡെർബിയിലെ എട്വോൾ ലെഷർ സെന്ററിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ മാറ്റുരയ്ക്കും.
മലയാളി ബാഡ്മിന്റൺ സമൂഹത്തെ ഏകോപിപ്പിച്ച് കൂടുതൽ വിപുലമായ ദേശീയ കായിക കൂട്ടായ്മയായി ഫെഡറേഷനെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ടൂർണമെന്റ് ശക്തമായ തുടക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എല്ലാ കായിക പ്രേമികളെയും ബാഡ്മിന്റൺ കായിക മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Date: 28, Saturday, November 2026. Venue: Etwall Leisure Centre, Hilton Road, Derby, DE65 6HZ.