Europe
മ്യൂണിക്ക്: ജർമനിയിലെ കുറെ മലയാളി പ്രഫഷണൽസ് ഒരുമിച്ചു കൂടി നിർമിച്ച ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. തിരക്കഥ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ സംരംഭമായ "നയനകം ചാപ്റ്റർ വൺ: വരവ്' എന്ന ചിത്രത്തിന്റെ പ്രീമിയർ മ്യൂണിക്കിലെ റിയോ ഫിലിം പ്ലാസയിൽ സംഘടിപ്പിച്ചിരുന്നു.
മികച്ച പ്രേക്ഷകപ്രശംസയും നിരൂപകശ്രദ്ധയും നേടിയ ചിത്രം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. ചിത്രം കാണാനുള്ള ലിങ്ക്: https://youtu.be/D6-zurD1ZyE?is=vWobrRpp1miX_eMM.
അനന്ത സൂര്യൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ആൽബർട്ട് ജോസ് ആണ്. തിരക്കഥ പ്രൊഡക്ഷൻസിന്റെ ഹ്രസ്വചിത്രം "അവന്റെ ഓരോരോ ജൽപനങ്ങൾ' എന്ന ആദ്യ ചിത്രവും യൂട്യൂബിൽ ലഭ്യമാണ്.