Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Violence against women

Europe

ജ​ര്‍​മ​നി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​​ധിക്കുന്നു; ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ല്‍ ആ​ഴ്ച​യി​ല്‍ ശ​രാ​ശ​രി നാ​ല് സ്ത്രീ​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍

ബ​ര്‍​ലി​ന്‍: ജ​ര്‍​മനി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളും ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ല്‍ വ​ര്‍​ധിക്കു​ന്ന​താ​യി ഫെ​ഡ​റ​ല്‍ ക്രൈം പോ​ലീ​സ് ഓ​ഫീ​സി​ന്‍റെ പു​തി​യ റി​പ്പോ​ര്‍​ട്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി 209 സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്അ​താ​യ​ത് ശ​രാ​ശ​രി ഓ​രോ ആ​ഴ്ച​യി​ലും നാ​ല് പേ​ര്‍ വീ​തം. ബെ​ര്‍​ലി​നി​ല്‍ ഫെ​ഡ​റ​ല്‍ മ​ന്ത്രി​മാ​രാ​യ അ​ല​ക്സാ​ണ്ട​ര്‍ ഡോ​ബ്രി​ന്‍​ഡ്, ക​രീ​ന്‍ പ്രീ​ന്‍, സ്റെ​റ​ഫാ​നി ഹ്യൂ​ബി​ഗ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

റി​പ്പോ​ര്‍​ട്ടി​ലെ ഞെ​ട്ടി​ക്കു​ന്ന പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍:

കൊ​ല​പാ​ത​ക​ങ്ങ​ളും വ​ധ​ശ്ര​മ​ങ്ങ​ളും: 2025ല്‍ ​കൊ​ല​പാ​ത​ക​ത്തി​നും വ​ധ​ശ്ര​മ​ത്തി​നും ഇ​ര​യാ​യ 1,176 സ്ത്രീ​ക​ളെ​യാ​ണ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 36.9 ശ​ത​മാ​ന​ത്തി​ന്‍റെ വ​ന്‍ വ​ര്‍​ധ​ന​വാ​ണി​ത്. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട 209 സ്ത്രീ​ക​ളി​ല്‍ 130 പേ​രെ പ​ങ്കാ​ളി​യോ മു​ന്‍ പ​ങ്കാ​ളി​യോ ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്; 79 പേ​ര്‍ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗാ​ര്‍​ഹി​ക പീ​ഡ​നം : ആ​കെ 2,80,129 പേ​രാ​ണ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​തി​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭാ​ഗ​വും (1,97,667 പേ​ര്‍) സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ഭൂ​രി​ഭാ​ഗം അ​തി​ക്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​ത് ഇ​ര​ക​ളു​ടെ സ്വ​ന്തം വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍: 54,675 സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​ത്അ​താ​യ​ത് പ്ര​തി​ദി​നം ശ​രാ​ശ​രി 150 പേ​ര്‍. ഇ​തി​ല്‍ പ​കു​തി​യോ​ളം പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. വീ​ടു​ക​ള്‍​ക്കു​ള്ളി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ല്‍ 13.5 ശ​ത​മാ​നം വ​ര്‍​ധ​ന​വു​ണ്ടാ​യി.

സൈ​ബ​ര്‍ അ​തി​ക്ര​മ​ങ്ങ​ള്‍ : ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ഭീ​ഷ​ണി​ക​ളും ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ളും കു​ത്ത​നെ ഉ​യ​ര്‍​ന്നു. 31,221 സ്ത്രീ​ക​ളാ​ണ് സൈ​ബ​ര്‍ അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​ത്. 2019~നെ ​അ​പേ​ക്ഷി​ച്ച് ഡി​ജി​റ്റ​ല്‍ ഭീ​ഷ​ണി​ക​ളി​ല്‍ 318 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധന​വാ​ണു​ണ്ടാ​യ​ത്.

സ്ത്രീ​വി​രു​ദ്ധ കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​നു​ഷ്യ​ക്ക​ട​ത്തും: രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ സ്ത്രീ​വി​രു​ദ്ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ 46.8 ശ​ത​മാ​ന​വും, ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നാ​യു​ള്ള മ​നു​ഷ്യ​ക്ക​ട​ത്തി​ല്‍ 17.7 ശ​ത​മാ​ന​വും വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​യ​വ​രി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭാ​ഗ​വും വി​ദേ​ശ പൗ​ര​ന്മാ​രാ​ണ്.

പ്ര​തി​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ളും: ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സു​ക​ളി​ലെ പ്ര​തി​ക​ളി​ല്‍ മു​ക്കാ​ല്‍ ഭാ​ഗ​വും, ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ളി​ല്‍ 97.7 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്. ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സു​ക​ളി​ലെ പ്ര​തി​ക​ളി​ല്‍ 37.2 ശ​ത​മാ​ന​വും ഇ​ര​ക​ളി​ല്‍ 31.9 ശ​ത​മാ​ന​വും വി​ദേ​ശ പൗ​ര​ന്മാ​രാ​ണെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, പ​ങ്കാ​ളി​ക​ളി​ല്‍ നി​ന്നു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് പോ​ലീ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നും, 'മീ ​ടൂ' പോ​ലു​ള്ള ക്യാ​മ്പെ​യ്നു​ക​ള്‍​ക്ക് ശേ​ഷം പ​രാ​തി ന​ല്‍​കാ​ന്‍ സ്ത്രീ​ക​ള്‍ കൂ​ടു​ത​ല്‍ മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ടെ​ന്നും ബി.​കെ.​എ വി​ല​യി​രു​ത്തു​ന്നു.

Latest News

Corehub Up