Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Keli Cricket

Middle East and Gulf

കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; പ്രീ ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തു​ട​ക്കം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഫാ​മ​ക്കാ ക​പ്പ് കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ ര​ണ്ടി​ലെ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ​ഡ​ൻ മി​ല്ല​ർ റി​യാ​ദ്, ര​ത്ന​ഗി​രി റോ​യ​ൽ​സ്, സാ​റ്റ്കോം ട്രാ​വ​ൻ​കൂ​ർ, എ​ഫ്സി​ആ​ർ ക്രി​ക്ക​റ്റ് ക്ല​ബ് ടീ​മു​ക​ൾ വി​ജ​യി​ക​ളാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ​ൻ മി​ല്ല​ർ റി​യാ​ദ് 84 റ​ൺ​സി​ന് റി​ബ​ൽ​സ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഹ​സ​നാ​ണ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ച്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കൊ​ക്ക​ൻ ബാ​ദ്ഷ​യെ നാ​ല് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ര​ത്ന​ഗി​രി റോ​യ​ൽ​സ് വി​ജ​യം സ്വ​ന്ത​മാ​ക്കി. അ​ന​സ് ദേ​ശ്മു​ഖ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സാ​റ്റ്കോം ട്രാ​വ​ൻ​കൂ​ർ 62 റ​ൺ​സി​ന് സ്പാ​ർ​ക്ക​ൻ സി​സി​യെ തോ​ൽ​പ്പി​ച്ചു. നു​മാ​ൻ ഖാ​നാ​ണ് മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​രം. നാ​ലാം മ​ത്സ​ര​ത്തി​ൽ ഈ​ഗി​ൾ സ്ട്രൈ​ക്കേ​ഴ്സി​നെ 17 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ഫ്സി​ആ​ർ ക്രി​ക്ക​റ്റ് ക്ല​ബ് വി​ജ​യി​ച്ചു. റ​ഷീ​ദ് ഭാ​യി പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം നേ​ടി.

മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത് ന​വാ​സ് സു​ലൈ, മൃ​ദു​ൻ, ചാ​ക്കോ, ഉ​ണ്ണി, വി​ജേ​ഷ്, ഷ​ബി അ​ബ്ദു​സലാം, നം​ഷീ​ർ, ഉ​നൈ​സ് ഖാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​മ്പ​യ​ർ​മാ​രു​ടെ സം​ഘ​മാ​ണ്. പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ ഗോ​പാ​ൽ ചെ​ങ്ങ​ന്നൂ​ർ, സു​ഭാ​ഷ് അ​സീ​സി​യ, പ്ര​വീ​ൺ ബ​ത്ത, സ​മ​ദ് അ​ൽ​ഖ​ർ​ജ് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പ്രീ ​ക്വാ​ർ​ട്ട​റി​ലും ടീ​മു​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വയ്​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റാ​നു​ള്ള നി​ർ​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

കേ​ളി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ടം കൂ​ടു​ത​ൽ ക​ടു​ക്കു​ക​യാ​ണ്.

Latest News

Corehub Up