കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), എൻബിടിസി, സിറ്റി ക്ലിനിക് ഇന്റർനാഷണൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എൻബിടിസി ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച എൻബിടിസി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ നിരവധി ജീവനക്കാർ പങ്കെടുത്തു.