ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ മെത്രാപ്പോലീത്തയും "മലങ്കരയുടെ വാനമ്പാടി' എന്നറിയപ്പെട്ടിരുന്ന പരിശുദ്ധ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന 14-ാമത് ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്റ് മീറ്റ് ശനിയാഴ്ച ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ വിവിധ ഇടവകകളിൽ നിന്നുള്ള സംഗീത പ്രതിഭകൾ പങ്കെടുക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ചീഫ് ഗസ്റ്റായി പങ്കെടുക്കും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം ആശംസാ സന്ദേശം നൽകും. റവ. ഫാ. ബിനീഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസുകളും സമ്മാനമായി നൽകും